ആര്‍.ബി.ഡി.സി ഓഫിസ് കെട്ടിടം: മന്ത്രിയുടെ ഉത്തരവിനെതിരേ തൃക്കാക്കര നഗരസഭയുടെ പ്രമേയം
കാക്കനാട്: ആര്‍.ബി.ഡി.സി ഓഫിസ് കെട്ടിടം നിര്‍മാണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവിനെതിരേ സി.പി.എം ഭരിക്കുന്ന നഗരസഭ കൗണ്‍സില്‍ രംഗത്ത്. നഗരസഭ അധ്യക്ഷ കെ.കെ നീനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഓഫിസ് നിര്‍മാണത്തിനെതിരേ പ്രമേയം പാസാക്കിയത്. കാക്കനാട് മീഡിയ അക്കാദമിക് സമീപം സിഗ്‌നല്‍ ജങ്ഷനില്‍ സീപോര്‍ട്ട് എയര്‍പോര്‍ട് റോഡിലെ റോഡ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്റെ (ആര്‍.ബി.ഡി.സി) ആസ്ഥാന മന്ദിരം നിര്‍മാണത്തിന് അനുമതി നല്‍കേണ്ടെന്നാണ് നഗരസഭ കൗണ്‍സില്‍ തീരുമാനം.
രണ്ടാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കെട്ടിട നിര്‍മാണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് നഗരസഭ സ്വന്തം പാര്‍ട്ടിയിലെ മന്ത്രിയുടെ ഉത്തരവിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
ജങ്ഷന്‍ വികസനത്തിന് ഭാവിയില്‍ കെട്ടിടം തടസമാകുമെന്ന പരാതിയുമായി സമരം നടന്നതിനാല്‍ പൈലിങ് ജോലിക്ക് ശേഷം നിര്‍മാണം തുടരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന സ്ഥലം മന്ത്രി സന്ദര്‍ശിച്ചശേഷം ഓഫിസ് കെട്ടിട നിര്‍മാണത്തിനു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയയായിരുന്നു. കാക്കനാട് ഇന്‍ഫൊ പാര്‍ക്ക് മെട്രോ റെയില്‍ സിഗ്‌നല്‍ ജങ്ഷന്റെ പടിഞ്ഞാറു ഭാഗത്തുകൂടിയാണ് കടന്നു പോകുന്നതെന്നതിനാല്‍ കിഴക്ക് ഭാഗത്തെ കെട്ടിട നിര്‍മാണം റോഡ് വികസനത്തിനു ഭാവിയില്‍ തടസ്സമാകുമെന്നാണ് നഗരസഭയുടെ വാദം. സി.പി.എം വിതമ കൗണ്‍സിലര്‍ എം.എം നാസറാണ് ഇത് സംബന്ധിച്ച് പ്രമേയം അവതിരിപ്പിച്ചത്. കോണ്‍ഗ്രിസിലെ എം.എ.സലീം, പൊതുമാരമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ചിങ്ങന്തറ എന്നിവര്‍ പ്രമേയം പിന്തുണക്കുകയായിരുന്നു.
16 വര്‍ഷമായി പാലാരിവട്ടത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആര്‍.ബി.ഡി.സി ഓഫിസ് കാക്കനാട്ടിലെ 1.05 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റി ഓഫിസ് നിര്‍മിക്കാന്‍ ഉദ്യോഗസ്ഥരാണ് പൊതുമാരമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടത്. ആസ്ഥന മന്ദിരവും വാണിച്ച സമുച്ചയവും ഉള്‍പ്പെടെ ബഹുനില മന്ദിര നിര്‍മാണത്തിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാന്ദന്‍ രംഗത്തെത്തിയതോടെ ആര്‍.ബി.ഡി.സി കെട്ടിട നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് നിര്‍മാണത്തിനെതിരെ സമരം സംഘടിപ്പിച്ചത്. എന്നാല്‍ മന്ത്രി ജി.സുധാകരന്‍ കെട്ടിട നിര്‍മാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയല്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."