രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം: കെ.ഇ.എന്‍
പയ്യന്നൂര്‍: കണ്ണീരില്‍ കുതിര്‍ന്ന് രോഹിത് വെമുലയെഴുതിയ ആത്മഹത്യാ കുറിപ്പ് പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പയ്യന്നൂര്‍ തെരു കസ്തൂര്‍ബാ വായനശാലാ പരിസരത്ത് സംഘടിപ്പിച്ച എഴുത്തുകൂട്ടം സാഹിത്യ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിനെതിരേയുള്ള ശക്തമായ പ്രതിഷേധവും മുന്നറിയിപ്പുമാണ് ആ കുറിപ്പ്. സാഹിത്യ ക്യാംപുകളിലും രാജ്യത്തെ എഴുത്തുകാരും ധൈഷണീകരും ചിന്തകരും അത് ഒരു ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവരണം. ദേശീയതയെ കുറിച്ച് ശരിയായ അഭിപ്രായങ്ങള്‍ അധികം രൂപപ്പെട്ടു വരുന്നില്ല. ഇത് തെരുവുകളില്‍ പോലും ഫാഷിസ്റ്റ് കോളനികള്‍ രൂപപ്പെടുത്തും. ദേശീയതാ സംവാദത്തില്‍ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുകയാണ്. ഇത്തരത്തില്‍ ദേശീയതാ സംവാദത്തില്‍ പ്രതികരിച്ചതിന് ജീവിതം ഇല്ലാതാക്കേണ്ടി വന്നയാളാണ് രോഹിത് വെമുല. വ്യാജ ദേശീയതയുടെ പ്രചാരണമാണ് ഇന്ന് നടക്കുന്നതെന്നും നേരായ എഴുത്തും വ്യാജ ദേശീയതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ജി.ഡി മാസ്റ്റര്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ചവറ എസ്.കെ പിള്ള, മുത്തനാട് രാമചന്ദ്രന്‍, പി.കെ സുരേഷ്, പി അപ്പുക്കുട്ടന്‍, എം പ്രസാദ് സംസാരിച്ചു. വിനോദ് വൈശാഖി, ആഷാ മേനോന്‍, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ വിഷയാവതരണം നടത്തി. ഇന്ന് സി.വി ബാലകൃഷ്ണന്‍, വി.ആര്‍ സുധീഷ് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."