ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യു.പിയിലെ ജനങ്ങള്‍ മറുപടി നല്‍കും: രാഹുല്‍ ഗാന്ധി
ലക്‌നോ: ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിലെ എസ്.പി–കോണ്‍ഗ്രസ് സഖ്യം ജനങ്ങള്‍ക്കുള്ള ഉത്തരമാണെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇത് ചരിത്രപരമായ സഖ്യമാണ്. ഉത്തര്‍പ്രദേശിന്റെ വികസനത്തിനും, ഐശ്വര്യത്തിനും, സമാധാനത്തിനുള്ള സഖ്യമാണിതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാഹുലിനും എനിക്കും പരസ്പരം അറിയുന്നതാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അഖിലേഷ് പറഞ്ഞു. 'സൈക്കിള്‍ കൈക്കൊപ്പം നല്‍ക്കു'മെന്നും ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിച്ചു കൊണ്ട് അഖിലേഷ് ചൂണ്ടിക്കാട്ടി.
യുപിയില്‍ എസ് പി കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."