യമനില്‍ വിമതരും സൈന്യവും രൂക്ഷമായ ഏറ്റുമുട്ടല്‍; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ സ്ഥിതി ഗതികള്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിമതരും യമന്‍ സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. വിമതരായ ഇറാന്‍ അനുകൂല ഹൂതികളുമായി പടിഞ്ഞാറന്‍ തീരപ്രദേശത്ത് കനത്ത ഏറ്റുമുട്ടലില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
90 ലധികം ഹൂതി സൈനികരുടെ മൃതദേഹങ്ങള്‍ ഹുദൈദ തുറമുഖ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും 19 പേരുടെ മൃതദേഹങ്ങള്‍ എദനിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടലിനു തീരത്തുള്ള മൊഖയിലും സമീപ പ്രദേശത്തും രൂക്ഷമായ സംഘട്ടനങ്ങളാണ് നടക്കുന്നത്. ഹൂതി മലീഷികളുടെ ഭാഗത്ത് സഹായത്തിനായി ഇറാനും യമന്‍ സര്‍ക്കാറിനായി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യവും രംഗത്തുണ്ട്.
ഹൂതികള്‍ക്കെതിരെ സഖ്യ സേന മൊഖയിലേയും ഹുദൈദയിലും വ്യോമാക്രമണങ്ങള്‍ നടത്തിയതായും രണ്ടു പട്ടണത്തിനിടയിലെ പ്രധാന പാതകള്‍ നശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ അമേരിക്കന്‍ സൈന്യവും യമനില്‍ ആക്രമണം നടത്തിയിരന്നു. ഇതില്‍ അല്‍ ഖൈ്വദ തീവ്രവാദികളടക്കം 57 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."