HOME
DETAILS

ആന്റിയോക്കിലെ പാലം പണിത കഴുതകള്‍

  
backup
January 30 2017 | 01:01 AM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%a4



 അസ്സിപ്പുഴ കടലില്‍ ചേരുന്ന ആന്റിയോക് എന്ന സ്ഥലത്ത് നഗരത്തെ പരസ്പരം ബന്ധിപ്പിക്കാന്‍ ഒരു പാലം പണിതു. കുന്നുകളില്‍ നിന്ന് ആന്റിയോക്കിലെ കഴുതകളുടെ പുറത്ത് കയറ്റി താഴേക്കിറക്കിക്കൊണ്ടു വന്ന ഭീമന്‍ കല്ലുകളാല്‍ പണിതതായിരുന്നു ആ പാലം. പാലം പണി കഴിഞ്ഞപ്പോള്‍,ഒരു കല്‍ത്തൂണില്‍ അര്‍മായിക്, ഗ്രീക് എന്നീ ഭാഷകളില്‍ ഇങ്ങിനെ കൊത്തി വെച്ചു.
'രാജാവായ ആന്റിയോക്കസ് രണ്ടാമനാല്‍ ഈ പാലം നിര്‍മ്മിക്കപ്പെട്ടു'
        അസ്സിപ്പുഴ പാലത്തിലൂടെ ജനം അക്കരെയിക്കരെ ധാരാളം വന്നു പോയി. ഒരു വൈകുന്നേരം, അരവട്ടനെന്ന് ചിലരൊക്കെ കരുതുന്ന ഒരു ചെറുപ്പക്കാരന്‍ കല്‍ത്തൂണിലെ വാക്കുകള്‍ കരി കൊണ്ട് മായ്ച്ച് അതിന്‍മേല്‍ ഇപ്രകാരം എഴുതിവെച്ചു.
  'ഈ പാലത്തിനായുള്ള കല്ലുകള്‍ കുന്നിന്‍ മുകളില്‍ നിന്ന് കഴുതകള്‍ ചുമന്ന് കൊണ്ട് വന്നു. പാലത്തിലൂടെ യാത്ര ചെയ്യുന്ന നിങ്ങള്‍ ആന്റിയോക്കിലെ കഴുതകളുടെ പുറത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്. അവരാണ് ഈ പാലത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികള്‍'
  ചെറുപ്പക്കാരന്റെ വരികള്‍ വായിച്ച് ചിലര്‍ ചിരിച്ചു. മറ്റ് ചിലര്‍ അല്‍ഭുതപ്പെട്ടു.
ചിലര്‍ പറഞ്ഞു. 'ഇതെഴുതി വെച്ചത് ആരെന്ന് നമുക്കറിയാം. അയാള്‍ക്ക്  സ്വല്‍പ്പം ഭ്രാന്തില്ലേ?'
 എന്നാല്‍ ഇത് കേട്ട് നിന്ന ഒരു കഴുത, ചിരിച്ച് കൊണ്ട്, മറ്റൊരു കഴുതയോട് പറഞ്ഞു.  'നീയോര്‍ക്കുന്നില്ലേ നമ്മള്‍ ഈ കല്ലുകളത്രയും ചുമന്ന് കൊണ്ട് വന്നത്. എന്നിട്ടും ഇത് വരെയും എഴുതി വെച്ചിരുന്നതോ? ഈ പാലം പണിതത് രാജാവായ ആന്റിയോക്കസ് ആണെന്ന്!!!'
   ലോകത്തെ എക്കാലത്തെയും മികച്ച കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ എഴുതിയ  പാലം പണിതവര്‍ (ആഡകഘഉഋഞട ഛഎ ആഞകഉഏഋട)എന്ന കവിതയാണിത്. ലോകത്ത് മൂല്യമില്ലാത്തതായി എന്തെങ്കിലും ജോലിയുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ച് പറയാം. കേവലം കായികാദ്ധ്വാനം മാത്രം ആവശ്യമുള്ള ജോലിക്കുമുണ്ട് അതിന്റേതായ മഹത്വം. സമസ്ത തൊഴില്‍ മേഖലകളും പരസ്പര പൂരകങ്ങളാണ്. മനുഷ്യസമൂഹത്തിന്റെ നില നില്‍പ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും ആവശ്യമുള്ളവയാണ്. എങ്കിലും, കേവലം കായികാദ്ധ്വാനം മാത്രം ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സത്യത്തില്‍ നാമൊന്നും വലിയ വില കല്‍പ്പിക്കാറില്ല എന്നതാണ് വസ്തുത.  നഗരത്തിന് മേയറും വേണം, ചെരിപ്പ് കുത്തിയും വേണം (ഠവല രശ്യേ ിലലറ െങമ്യീൃ മിറ രീയയഹലൃ) എന്നൊക്കെ നാം പറഞ്ഞു കൊണ്ടിരിക്കും. വലിയൊരു സത്യവുമാണത്.  (നാമൊക്കെ ഒട്ടും വിശ്വസിക്കാത്ത സത്യം എന്ന് കൂടി പറയേണ്ടി വരും).
 കല്ല് ചുമന്നവന്‍ ആന്റിയോക്കിലെ വെറും കഴുതകള്‍ മാത്രം!! കൊത്തിവെക്കപ്പെടുന്നത് എപ്പോഴും രാജാവിന്റെ പേര് തന്നെ!!  ഇന്നത്തെ കാലത്തും പാലത്തിന്റെ ശിലാ ഫലകത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഭരണാധികാരിയായ മന്ത്രിയുടെ പേര് തന്നെ. എങ്കിലും അതിന്റെ താഴെയായി  പാലത്തിന്റെ നിര്‍മ്മാണം നിയന്ത്രിച്ച എഞ്ചിനീയര്‍മാരുടെ പേരുകളും കാണാം. പക്ഷെ കല്ലു ചുമന്നവരുടെയും ജെ.സി.ബിക്കാരുടെയും പേരുകളില്‍ ഒന്നുപോലും തീര്‍ച്ചയായും ചരിത്രത്തിലുണ്ടാവില്ല. ഏതെങ്കിലും അര വട്ടന്‍, അവക്ക് മേല്‍ ചായമടിച്ച് മറ്റൊന്ന് എഴുതി വെക്കുന്നത് വരെ! ഇന്നത്തെ കാലത്താവട്ടെ, സത്യം വിളിച്ച് പറയുന്ന അത്തരം അരവട്ടന്മാരുടെ എണ്ണം കുറഞ്ഞ് വരികയുമാണ്.
  ആസൂത്രണത്തിനും മാനേജ്‌മെന്റിനുമാണ് പൊതുവെ നാം പ്രാധാന്യം നല്‍കുന്നത്. സൂപ്പര്‍വൈസറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ വേതനവും അംഗീകാരവും കിട്ടുന്നു.  ഇതൊക്കെ സമൂഹത്തിന്റെ എല്ലാ ശ്രേണികളിലുള്ളവര്‍ക്കും നന്നായി അറിയാവുന്നതിനാലാവാം, മക്കള്‍ വിദഗ്ധത്തൊഴിലുകള്‍  തന്നെ നേടണമെന്ന് രക്ഷിതാക്കള്‍ മോഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. പ്രയത്‌നിക്കാന്‍  സന്നദ്ധനാവണമെന്ന് മക്കളെ അവര്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചിലരെങ്കിലും 'എന്നെപ്പോലെ നീ ആയിപ്പോവരുതേ' എന്ന് ഉണര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്!!
   ഠവല ളൗൗേൃല റലുലിറ െീി ംവമ ്യേീൗ റീ ീേറമ്യ. എന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഓര്‍ക്കേണ്ടത് രക്ഷിതാക്കളല്ല, കുട്ടികളാണ് എന്നതാണ് വസ്തുത. ഉയര്‍ന്ന തലത്തിലുള്ള കരിയര്‍ കരുപ്പിടിപ്പിക്കാനൊരുങ്ങുന്നവര്‍, താനാണ് അതിന്റെ ശില്‍പ്പി എന്ന് ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ മോഹിക്കുന്നവര്‍, എല്ലാം വേണ്ടത് എത്രയും നേരത്തെ ആരംഭിക്കുകയാണ്. വ്യക്തിത്വ വികസനത്തിനും അനുഭവജ്ഞാനത്തിനും സഹായകമായ വിവിധ പാഠ്യേതര മേഖലകളില്‍ ചെറുപ്പത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുകയും വേണം.
 
അനുഭവസ്ഥര്‍ വിവരിക്കുമ്പോഴാണല്ലോ,അച്ചടക്കം, ലക്ഷ്യകേന്ദ്രീകൃത പ്രവര്‍ത്തനം, നൈരന്തര്യം, സംഘപ്രവര്‍ത്തനം എന്നിവയൊന്നും പഴഞ്ചന്‍ വാക്കുകളല്ലെന്ന് ശരിക്കും ബോധ്യപ്പെടുക.
'ഉീ ിീ േൃേമശി മ രവശഹറ ീേ ഹലമൃി യ്യ ളീൃരല ീൃ വമൃവെില;ൈ യൗ േറശൃലര േവേലാ ീേ ശ േയ്യ ംവമ േമാൗലെ െവേലശൃ ാശിറ,െ ീെ വേമ ്യേീൗ ാമ്യ യല യലേേലൃ മയഹല ീേ റശരെീ്‌ലൃ ംശവേ മരരൗൃമര്യ വേല ുലരൗഹശമൃ യലി േീള വേല ഴലിശൗ െീള ലമരവ.' എന്ന് പ്ലേറ്റോ. പ്രതിഭ നേരത്തെ തിരിച്ചറിഞ്ഞ് മിനുക്കിയെടുക്കാന്‍ ശ്രമിക്കാം. അപ്പോള്‍, പ്ലോറ്റോ പറയുന്നത്, പോലെ നിര്‍ബന്ധം ചെലുത്തേണ്ടി വരില്ല.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago