വിപണി ഏറെ അനുകൂലം; വിള നല്‍കാനില്ലാതെ കര്‍ഷകര്‍
നാദാപുരം:വിപണിയില്‍ കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭ്യമെങ്കിലും വിളവ് നല്‍കാനില്ല. ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതാണ് അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനാവാതെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാളികേരം, കുരുമുളക്, കശുവണ്ടണ്ടി എന്നിവയ്ക്ക് റിക്കാര്‍ഡ് വിലയാണ് ലഭിക്കുന്നത്. രണ്ടണ്ടുമാസം മുന്‍പ് ക്വിന്റലിന് ആറായിരം രൂപയായിരുന്ന കൊപ്രയുടെ വില ഇപ്പോള്‍ ഒന്‍പതിനായിരത്തിനു മുകളിലെത്തി. എന്നാല്‍ നാളികേരം തീരെ ഇല്ല.
കഴിഞ്ഞ വരള്‍ച്ചയില്‍ തെങ്ങുകള്‍ കൂട്ടത്തോടെ നശിച്ചതോടെ ഉത്പാദനത്തിലും വന്‍ ഇടിവുണ്ടായി. നാളികേരത്തിന് നേരിട്ട ക്ഷാമമാണ് വിപണിയില്‍ വിലഉയരാന്‍ വഴിവെച്ചത്. വില ഉയര്‍ന്നതോടെ വെളിച്ചെണ്ണക്കും വില കുതിക്കുകയാണ്. 150 രൂപയ്ക്കു മുകളിലാണ് ഇപ്പോള്‍ വില. കുരുമുളകിനും ഈ സീസണ്‍ നല്ല കാലമാണ്. കിലോക്ക് 560 രൂപയാണ് വില. എന്നാല്‍ ഈ വില വര്‍ധനയും കര്‍ഷകരെ സഹായിക്കുന്നില്ല.
ചെടികള്‍ക്കുണ്ടണ്ടായ ദ്രുതവാട്ടം കര്‍ഷകര്‍ക്ക് വന്‍ ദുരന്തമാണ് വരുത്തിവച്ചത്. രോഗം പടര്‍ന്നു കുരുമുളക് കൊടികള്‍ കൂട്ടത്തോടെ നശിച്ചതിനാല്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞു. നേരത്തെ ഉത്പാദനക്ഷമത കൂടിയ പന്നിയൂര്‍ ഗണത്തില്‍പെട്ടവയാണ് കൂട്ടത്തോടെ നശിച്ചത്. ശേഷിക്കുന്നവ നാടന്‍ ഇനത്തില്‍പെട്ടവയായതിനാല്‍ തൂക്കത്തില്‍ വരുന്ന വ്യത്യാസം കര്‍ഷകര്‍ക്ക് ഗുണകരമല്ല.
കശുവണ്ടണ്ടി മേഖലയും നല്ല പ്രതീക്ഷയാണ് നല്‍കുന്നതെങ്കിലും വിളവ് ആശ്വാസം പകരുന്നതല്ല. കിലോക്ക് 160 രൂപയാണ് വില. കര്‍ഷകരെ നിരാശപ്പെടുത്തുന്നതാണ് ഈ വര്‍ഷത്തെ വിളവ് . മൂടിക്കെട്ടിയ അന്തരീക്ഷവും ഇടയ്ക്ക് പെയ്യുന്ന ചാറ്റല്‍ മഴയും പൂങ്കുലകള്‍ക്കു ഭീഷണിയായിരിക്കുകയാണ്. മലബാറില്‍ ഉത്പാദിപ്പിക്കുന്ന കശുവണ്ടണ്ടിയാണ് അന്താരാഷ്ട്ര വിപണിയില്‍ കയറ്റുമതി ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."