പൊതുമരാമത്ത്: വഴിവിട്ട നടപടികള്‍ അനുവദിക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ വഴിവിട്ട നടപടികള്‍ അനുവദിക്കില്ലെന്ന് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. സ്ഥലം മാറ്റത്തിനും മറ്റും പണം വാങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വകുപ്പിന്റെ പണം ചോരുന്നത് തടയും. വകുപ്പിലെ ഓഡിറ്റിങ് സംവിധാനം ശക്തിപ്പെടുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. ബോധപൂര്‍വം പദ്ധതികളും പണികളും ഇഴഞ്ഞു നീക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ദേശീയ പാതക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പ്രശ്‌നങ്ങളുള്ള ഇടങ്ങളില്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ് യു.ഡി.എഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണ് അധികാരമൊഴിഞ്ഞത്.
ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് ഒളിച്ചോടില്ല. ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കില്ല. വകുപ്പിലെ എന്‍ജിനീയര്‍മാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സംസ്ഥാന തലയോഗം അടുത്തമാസം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."