വിദ്യാലയങ്ങളിലെ അസ്വാതന്ത്ര്യം: തുറന്നസമരവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: വിദ്യാലയങ്ങളിലെ അക്രമരാഷ്ട്രീയം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ജനകീയബോധവത്കരണവും പ്രക്ഷോഭവും ആരംഭിക്കുന്നു. ജില്ലയിലെ ചില വിദ്യാലയങ്ങളിലും കോളജുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും കെ.എസ്.യു പ്രവര്‍ത്തകര്‍ നിരന്തരം അക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പിന്‍തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.
ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്കു വന്‍സ്വാധീനമുള്ള പാട്യം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടതോടെ ജനകീയ ബോധവത്കരണവുമായി കോണ്‍ഗ്രസ് ഇറങ്ങിയത്. അക്രമത്തിനിരയാകുന്ന കെ.എസ്.യു പ്രവര്‍ത്തകരെ നേതൃത്വം സംരക്ഷിക്കാത്തതിനാല്‍ നവാഗതര്‍ കെ.എസ്.യുവിലേക്ക് കടന്നുവരുന്നത് കുറയുന്നുവെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഈപരാതി പരിഹരിക്കുന്നതിനാണ് മുന്‍ കെ.എസ്.യു നേതാവുകൂടിയായ സതീശന്‍ പാച്ചേനി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി പ്രതിഷേധസമരമാരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."