HOME
DETAILS

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ല: അനില്‍ ശാസ്ത്രി

  
backup
May 27 2016 | 18:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf

തിരുവനന്തപുരം: നെഹ്‌റു കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഭാവിപ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനം പ്രമാണിച്ച് ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളില്‍ ചെല്ലുമ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനം ലഭിക്കുന്നത് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ പേരിലാണ്. അതേസമയം, നരേന്ദ്രമോദി ഇന്ന് വിദേശങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ കുഴപ്പക്കാരായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മോദി ചിന്താക്കുഴപ്പം ബാധിച്ച ഒരു പ്രധാനമന്ത്രിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ലെന്നും അനില്‍ ശാസ്ത്രി ആരോപിച്ചു.
നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കാലഘട്ടമാണ് ബി.ജെ.പി. അധികാരത്തില്‍ വന്നതോടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശാലമനസോടെ രാജ്യത്തെ കണ്ട മഹാനായ നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അത്തരം നേതാക്കള്‍ അപൂര്‍വമാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയ നേതാവായിരുന്നു അദ്ദേഹം. ഒന്നുമില്ലാതിരുന്ന ഇന്ത്യയെയാണ് നെഹ്‌റു കൈപിടിച്ചുയര്‍ത്തിയത്. നമ്മുടെ പുരോഗതിക്കെല്ലാം അടിസ്ഥാനമിട്ടതും നെഹ്‌റുവാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ജനങ്ങളെ ആവേശം കൊള്ളിച്ച നേതാവായിരുന്നു പണ്ഡിറ്റ് നെഹ്‌റു എന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ആശയപരമായ അടിത്തറ നല്‍കാനും പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ മുന്നോട്ടുപോകാനും അദ്ദേഹം പരിശ്രമിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭരണം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥയാണിന്ന്. ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വാതന്ത്ര്യസമര നായകനായിരുന്ന രാഷ്ട്രശില്‍പ്പി പണ്ഡിറ്റ് നെഹ്‌റു എക്കാലവും സ്മരിക്കപ്പെടുമെന്ന് മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ സ്വാഗതവും കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  5 days ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  5 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  5 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  5 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  5 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  5 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  5 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  5 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  5 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  5 days ago