HOME
DETAILS

പരപ്പനങ്ങാടി 110 കെ വി സബ്സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

  
backup
January 30 2017 | 06:01 AM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-110-%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%ac%e0%b5%8d%e0%b4%b8%e0%b5%8d

പരപ്പനങ്ങാടി: മുപ്പത് കോടി രൂപാ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി 110 കെ വി വൈദ്യുതി സബ്‌സ്റ്റേഷന്‍ മന്ത്രി എം എം മണി നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് കരിങ്കല്ലത്താണി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പി കെ അബ്ദുറബ്ബ് എം എല്‍ എ അധ്യക്ഷനായി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായി പങ്കെടുത്തു .ചീഫ് എഞ്ചിനീയര്‍ ജെയിമ്‌സ് എം ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
1986 ല്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദര്‍കുട്ടി നഹ യായിരുന്നു സബ്‌സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരുലക്ഷത്തോളം വരുന്ന ഗുണ ഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ചേളാരി -കിഴിശ്ശേരി ലൈനില്‍നിന്നും ചെട്ട്യാര്‍മാട് മുതല്‍ പതിനഞ്ചര കി.മി.ടവര്‍ ലൈന്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.അറുപത്തിനാല് ടവറുകളാണ്സ്ഥാപിച്ചിട്ടുള്ളത്.പന്ത്രണ്ടര എം.വി.എ.ശേഷിയുള്ള രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളും അത്യാധുനിക രീതിയിലുള്ള അനുബന്ധ ഉപകരണങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത് .ഇതില്‍ നിന്ന് ആറു ഫീഡറിലേക്ക് (തലപ്പാറ, വള്ളിക്കുന്ന്, പരപ്പനങ്ങാടി, പരിയാപുരം ' താനൂര്‍ , മൂന്നിയൂര്‍ ഭാഗങ്ങള്‍ ) വൈദ്യുതി നല്‍കും.
സര്‍ക്കാറും കെ.എസ്.ഇ.ബിയും സംയുക്തമായി ആവിഷ്‌കരിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി തിരൂരങ്ങാടി മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
പരിപാടിയില്‍ കെ എസ് ഇ ബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ,പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍കലാം മാസ്റ്റര്‍ ,തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ , മലപ്പുറം എ ഡി എം സയ്യിദ് അലി ,നഗരസഭാ കൗണ്‍സിലര്‍ കെ കെ സമദ് ,സംസ്ഥാന അപ്പക്‌സ് ബോര്‍ഡ് പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍ ,സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി പി സോമസുന്ദരന്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വേലായുധന്‍ വള്ളിക്കുന്ന് ,എം പി ഹംസക്കോയ ,ഉമ്മര്‍ ഒട്ടുമ്മല്‍ ,പി ജഗന്നിവാസന്‍ ,മലയില്‍ പ്രഭാകരന്‍ ,സി ഉണ്ണികൃഷ്ണന്‍ ,വി വി കുഞ്ഞാമു ,പങ്കണിക്കാടന്‍ അബ്ദുല്‍കരീം ,കവറൊടി മുഹമ്മദ് മാസ്റ്റര്‍ ,വ്യാപാരി പ്രതിനിധികളായ എം വി മുഹമ്മദലി ,ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി വിജയകുമാരി സ്വാഗതവും എസ് പരമേശ്വരന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago