കേരള ടീമില്‍ ഇരട്ട സാന്നിധ്യമായി അനൂജും അഭയും
ആലപ്പുഴ: ഇരട്ടകളായി ജനിച്ച അനൂജും അഭയും ഇനി കളിക്കളത്തിലും ഒപ്പം. കേരള ക്രിക്കറ്റിലെ അണ്ടര്‍ 23, 25 വിഭാഗം പുരുഷ ടീമുകളിലാണ് ചെങ്ങന്നൂര്‍ മുണ്ടന്‍കാവ്, പുത്തന്‍തെരുവ് പൂവത്തൂര്‍ വീട്ടില്‍ ഇരട്ടകളായ അനൂജ്, അഭയ് എന്നിവര്‍ ഇടം കണ്ടെത്തിയത്.
അനൂജ് അണ്ടര്‍ 23ലും അഭയ് അണ്ടര്‍ 25ലുമാണ് യോഗ്യത നേടിയത്. പെരിന്തല്‍മണ്ണയില്‍ നടന്ന ക്യാംപില്‍ നിന്നാണ് ഇരട്ട സഹോദരങ്ങളെ സെലക്ടര്‍മാര്‍ കണ്ടെത്തിയത്. ഇരട്ടകളുടെ മികവുറ്റ ബാറ്റിങാണ് ഇരുവരേയും ടീമിലെത്തിച്ചത്. നേരത്തെ ഇവര്‍ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ കളിച്ചിട്ടുണ്ട്.
ഇരട്ടകളുടെ മൂത്ത സഹോദരന് അക്ഷയ് പൂവത്തൂര്‍ സംസ്ഥാന അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. നിലവില്‍ അബൂബിയിലെ സ്വകാര്യ കമ്പിനിയുടെ ക്രിക്കറ്റ് ടീമില്‍ അംഗമാണ്. പരേതനായ ജ്യോതി അനിയന്റേയും ഷീബയുടെയും മക്കളാണ് അനൂജും അഭയും.
ചെങ്ങന്നൂര്‍ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയില്‍ സന്തോഷ് കുമാറിന്റെ പരിശീലനത്തിലാണ് ഇവര്‍ ക്രിക്കറ്റ് അഭ്യസിച്ചത്. നിലവില്‍ ഇരുവരും കേരളാ ക്രിക്കറ്റ് അക്കാദമിയുടെ തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ പരിശീലനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."