രസീലയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പൂനെ: ഇന്‍ഫോസിസ് ജീവനക്കാരിയായ രസീലയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കമ്പനിയിലെ സുരക്ഷാ ജീവനക്കാരനെ തുറിച്ചു നോക്കിയതിന് താക്കീത് ചെയ്തതിന്റെ പ്രതികാരമെന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍, ഇത് ബന്ധുക്കള്‍ തള്ളി. ഇന്‍ഫോസിസിലെ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാനപത്തിലെ മേലുദ്യോഗസ്ഥനില്‍ നിന്ന് നിരന്തരം ശല്യങ്ങളുണ്ടായിട്ടുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് രാജു പറഞ്ഞു.
അവധി ദിനമായ ഞായറാഴ്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായ എത്തിയ രസിലയോട് തനിക്കെതിരെ പരാതി നല്‍കരുതെന്ന് ഇയാള്‍ ആവശ്യപ്പെടുകയും തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.
കനത്ത സുരക്ഷയുള്ള സ്ഥാപനത്തില്‍ മൂന്നാമതൊരാളുടെ സഹായമില്ലാതെ കൊലപാതകം നടത്താന്‍ സാധ്യമല്ല. കൊലതപാതകം നടന്ന ഇന്‍ഫോസിസ് ഓഫിസ് സന്ദര്‍ശിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.
രസീലയുടെ പിതാവ് തിങ്കളാഴ്ച വൈകീട്ടോടെ പൂനെയിലെത്തി. പൂനെ സാസുന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കണ്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം വഴി ഇന്ന് നാട്ടില്ലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."