HOME
DETAILS

കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് വന്‍ അഗ്‌നിബാധ

  
backup
January 31 2017 | 03:01 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്‌നിബാധ. വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും നൈനാംവളപ്പില്‍ കോതി മിനി സ്റ്റേഡിയത്തിനു സമീപത്തുള്ള പഴയ വാഹനങ്ങള്‍ പൊളിക്കുന്ന യാര്‍ഡിലുമാണ് തീപിടിത്തമുണ്ടായത്.
വെസ്റ്റ്ഹില്‍ വ്യവസായ എസ്റ്റേറ്റിലെ ഹവാക്കര്‍ ചെരിപ്പ് നിര്‍മാണ യൂനിറ്റില്‍ ഇന്നലെ ഉച്ചയോടെയാണു തീപടര്‍ന്നത്. വിവിധ നിറങ്ങളിലുള്ള ചെരുപ്പുകളുടെ റബറുകള്‍ നിര്‍മിക്കുന്ന യൂനിറ്റാണിത്. തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. പെല്ലിശേരി പോള്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും അതിനുള്ളിലെ ചെരുപ്പ് നിര്‍മാണ അസംസ്‌കൃത വസ്തുക്കളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴു യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
റബറിനും മറ്റു അസംസ്‌കൃത വസ്തുക്കളിലും തീപടര്‍ന്നതിനെ തുടര്‍ന്നു പരിസരം മുഴുവന്‍ പുകയില്‍ അമര്‍ന്നിരുന്നു. റബറിലും രാസവസ്തുക്കളിലും പടര്‍ന്ന തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ഏറെ ബുദ്ധിമുട്ടി. വെള്ളമുപയോഗിച്ച് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേക രാസവസ്തുക്കള്‍ കലര്‍ത്തിയ വെള്ളമുപയോഗിച്ചാണു തീയണച്ചത്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കെ.എം ജോണി, നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി പൃഥ്വിരാജ്, നടക്കാവ് സി.ഐ ടി.കെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.
നൈാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ് അഗ്‌നിബാധയുണ്ടായത്. പി.പി സിദ്ദിഖിന്റെ പഴയവാഹനം പൊളിക്കുന്ന യാര്‍ഡിനാണ് തീപിടിച്ചത്. തീ കത്തുന്നതുകണ്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ചു യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂര്‍ കൊണ്ടാണു തീയണച്ചത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക നിഗമനം.
സമീപത്തുള്ളവര്‍ രാവിലെ പഴയസാധനങ്ങള്‍ക്ക് തീയിട്ടിരുന്നു. ഇവിടെ നിന്നും തീപടര്‍ന്നതാകാമെന്നാണ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago