കായികതാരം ഐവാന്‍ ഒരു ലക്ഷം രൂപ സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: എഴുപതുകളില്‍ ഹോക്കിയിലും ക്രിക്കറ്റിലും ദേശീയ ചാംപ്യന്‍ഷിപ്പിനായി കേരളത്തെ പ്രതിനിധീകരിച്ച കായികതാരം ഐവാന്‍ ഡിക്രൂസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
അവശ കായികതാര പെന്ഷന് ലഭിക്കുന്നതിന് ഐവാന്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ പെന്ഷന് അനുവദിക്കണമെന്നും കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് സ്പോര്‍ട്ടസ് കൗണ്‍സില്‍ സെക്രട്ടറിക്കും നിര്‍ദേശം നല്കി. നടപടി സ്വീകരിച്ച ശേഷം രണ്ടുമാസത്തിനകം വിശദീകരണം നല്‍കണം. കണ്ണൂര്‍ വയോജന മന്ദിരത്തില്‍ അഭയം തേടിയ 73കാരനായ ഐവാന്‍ പ്രമേഹബാധിതനായി അവശനിലയിലാണ്. തള്ളവിരല്‍ മുറിച്ചുമാറ്റി. ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. മരുന്നിനു മാത്രം പ്രതിമാസം 2000 രൂപ വേണം. അവിവാഹിതനായ ഐവാന്റെ ബന്ധുക്കളാരും നാട്ടിലില്ല.
വിഷയത്തില്‍ കമ്മിഷന് സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഐവാന്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ ഗ്രാന്റ് ഇന്‍ എയ്ഡ് നിയമം അനുവദിക്കുന്നില്ല. അവശ കായികതാര പെന്ഷന് അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും. ഐവാന്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ 2011 മുതല്‍ താന്‍ കൗണ്‍സിലെ കായികതാരമാണെന്നും സാമ്പത്തിക സഹായമോ പെന്‍ഷനോ കൈപ്പറ്റിയിട്ടില്ലെന്നും അറിയിച്ചു. ഐവാനെ വേണ്ട രീതിയില്‍ സഹായിക്കേണ്ടത് സ്പോര്‍ട്ട്സ് കൗണ്സിലാണെന്ന് ഉത്തരവില്‍ പറയുന്നു. സാമ്പത്തിക സഹായം നല്കാന് കൗണ്‍സിലിന് നിയമതടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."