HOME
DETAILS
MAL
അരൂക്കുറ്റി ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് വര്‍ധിപ്പിച്ചു;പ്രതിഷേധവുമായി നാട്ടുകാര്‍
backup
January 31 2017 | 04:01 AM
പൂച്ചാക്കല്‍: അരൂക്കുറ്റി ഗവ.ആശുപത്രയില്‍ ഒ.പി ടിക്കറ്റ് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി.
ഫെബ്രുവരി ഒന്നാം തീയതി മുതല്‍ അഞ്ചു രൂപയാക്കി ഒ.പി നിരക്ക് ഉയര്‍ത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് നാട്ടുകാര്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന സായാഹ്ന ഒ.പി പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ മോര്‍ച്ചറിയും പ്രവര്‍ത്തനം തുടങ്ങും.
ഇതിന്റെ ഭാഗമായാണ് വര്‍ധന. ആശുപത്രിയുടെ വികസനത്തിനും വേണ്ടിയാണ് തുകവര്ധിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നുത്. കൂടാതെ ആശുപത്രില്‍ ആവശ്യത്തിന് ഫണ്ട് ഇല്ലെന്നും പറയുന്നു.എന്നാല്‍ ആവശ്യമായ അടിസ്ഥന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ഒ.പി ടിക്കറ്റ് വര്‍ധനവ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."