ആരാധനാസ്വാതന്ത്ര്യം തടഞ്ഞ പൊലിസ് നടപടിയില്‍ എസ്.വൈ.എസ് പ്രതിഷേധിച്ചു
കണ്ണൂര്‍:മയ്യില്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കൊട്ടപ്പൊയില്‍ കുരിക്കന്മാര്ക്കണ്ടി മഖാം പള്ളിയില്‍ മാസം തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസ് അനാവശ്യകാരണം പറഞ്ഞു തടഞ്ഞതില്‍ എസ്.വൈ.എസ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പള്ളിയില്‍ ആരാധന നടത്തുന്ന വിശ്വാസികളെ സംരക്ഷിക്കേണ്ട പൊലിസ് സി.പി.
എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. സംഘപരിവാറിനെക്കള് വലിയ ഭീകരതയാണ് ഇവിടെ സി.പി.
എം നടപ്പാക്കുന്നത്. സ്വലാത്ത് ചൊല്ലുന്ന പള്ളി വളഞ്ഞു സംഘര്‍ഷമുണ്ടാക്കുകയാണ്. സ്വലാത്ത് മജ്ലിസ് ഉദ്ഘാടനം ചെയ്യാനെത്തിയ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുല്‍ സലാം മുസ്ല്യാരെ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. ഇത്തരം ഹീനപ്രവര്‍ത്തികള്‍ അപലപനീയമാണെന്ന് എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് അഹമ്മദ് തേര്‍ളായി, വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ് കുഞ്ഞി, വര്‍ക്കിങ് സെക്രട്ടറി സത്താര്‍ വളക്കൈ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."