ദാമോദരന്‍ പണിക്കര്‍ക്ക് അവാര്‍ഡ്ദാനം: സംഘാടകസമിതി രൂപീകരിച്ചു
തൃക്കരിപ്പൂര്‍: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ(യു.ആര്‍.എഫ് ) പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ വി പി ദാമോദരന്‍ പണിക്കര്‍ക്കുള്ള പുരസ്‌കാര ദാനവും അദ്ദേഹം രചിച്ച പൂരോത്സവം കളിയും മറത്തുകളിയും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഫെബ്രുവരി 25 ന് കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കുന്നച്ചേരി ക്ഷേത്രാങ്കണത്തില്‍ നടന്ന യോഗത്തില്‍ കെ ചന്ദ്രന്‍ അധ്യക്ഷനായി.പൂരക്കളി കലാ അക്കാദമി പ്രസിഡന്റ് എന്‍ കൃഷ്ണന്‍,ക്ഷേത്രം സമുദായി വി എം ചന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രവി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി വി കുഞ്ഞികൃഷ്ണന്‍ എം ഭാസ്‌കരന്‍,കെ വി മുകുന്ദന്‍,ടി വി ബാലകൃഷ്ണന്‍,എം പി പത്മനാഭന്‍ ,മയ്യിച്ച ഗോവിന്ദന്‍,തുരുത്തി ഗംഗാധരന്‍ പണിക്കര്‍,ചന്തേര നാരായണന്‍ പണിക്കര്‍,പിലാക്ക അശോകന്‍,വി ജനാര്‍ദനന്‍സംസാരിച്ചു.കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ സ്വാഗതവും പി ഭാസ്‌കരന്‍ പണിക്കര്‍ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി പൂരക്കളി പ്രദര്‍ശനവും മറത്തുകളിയും അരങ്ങേറും. ഭാരവാഹികള്‍ കെ രാജന്‍ തലിച്ചാലം (ചെയര്‍മാന്‍ ), കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ (ജനറല്‍ കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."