HOME
DETAILS
MAL
മന്‍സൂര്‍ അലിയുടെ കൊല: അന്വേഷണം ഊര്‍ജിതമാക്കണം
backup
January 31 2017 | 06:01 AM
കാസര്‍കോട്: പൈവളികെ ബായാര്‍ മുളിഗദ്ദെയ്ക്കടുത്ത് അതിദാരുണമായി കൊലചെയ്യപ്പെട്ട തളങ്കര സ്വദേശി മന്‍സൂര്‍ അലിയുടെ ഘാതകരെ നിയമത്തിനു മുന്പില് കൊണ്ടു വരുന്നതിനു അന്വേഷണം ഊര്ജിതപ്പെടുത്തണമെന്നു മുസ്്ലിം ലീഗ് മുനിസിപ്പല്‍ യോഗം. പട്ടാപകല്‍ അതിക്രൂരമായി കൊലനടത്തി പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവം സാധാരണക്കാരുടെ ജീവന് സുരക്ഷിതമല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ കഴിയാത്ത നിയമപാലകരുടെ നിഷ്ക്രിയത്വമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
വി.എം മുനീര്‍ അധ്യക്ഷനായി. മൊയ്തീന്, എ അബ്ദുല്‍ റഹ്്മാന്‍, ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ, എ.എം കടവത്ത്, കെ.എം ബഷീര്‍, എ.എ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."