ഷിഫാനക്ക് കനിവിന്റെ കൈത്താങ്ങുമായി മൊറയൂരിലെ വ്യാപാരികള്‍
മൊറയൂര്‍: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിഫാനക്ക് കനിവിന്റെ കൈതാങ്ങുമായി മൊറയൂരിലെ വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മൊറയൂരിലും പരിസരപ്രദേശങ്ങളിലും കടകളില്‍ 'ഷിഫാനക്ക് വേണം കനിവിന്റെ കൈതാങ്ങ്' എന്ന സംഭാവന ബോക്‌സുകള്‍ സ്ഥാപിച്ച് സമാഹരിച്ച 3,75,000 രൂപ ഷിഫാന ചികിത്സാ സഹായ സമിതിക്ക് കൈമാറി.
പത്ത് ലക്ഷം രൂപ രണ്ട് മാസം കൊണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ഷിഫാന ചികിത്സാ ഫണ്ട് രണ്ടാഴ്ച്ച കൊണ്ട് പൂര്‍ത്തിയായതിനാല്‍ കലക്ഷന്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. മൊറയൂരിന് പുറമെ അരിമ്പ്ര, മുസ്‌ലിയാരങ്ങാടി, വള്ളുവമ്പ്രം, അത്താണിക്കല്‍, അറവങ്കര യൂനിറ്റുകളും ഫണ്ട് ശേഖരണവുമായി സഹകരിച്ചിട്ടുണ്ട്.
മൊറയൂര്‍ യൂനിറ്റി പാലിയേറ്റീവ് ഹാളില്‍ ചേര്‍ന്ന യോഗം മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി ബാവ അധ്യക്ഷനായി. എന്‍.കെ ഇബ്രാഹിം, സി.ടി അലവിക്കുട്ടി, പി.ടി ഹനീഫ, ഹാറൂണ്‍ സക്കറിയ, നാണി, മണ്ണിശ്ശേരി ബിരാന്‍ കുട്ടി, എം.സി അബ്ദുള്‍ കബിര്‍ എന്ന കുഞ്ഞു, ചെല്ലപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."