HOME
DETAILS
MAL
രാജി വേണ്ട, മാറി നിന്നാല്‍ മതി- ലോ അക്കാദമി സമരത്തില്‍ നിലപാടു മാറ്റി എസ്.എഫ്.ഐ
backup
January 31 2017 | 07:01 AM
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിക്കാര്യത്തില്‍ നിലപാടു മാറ്റി എസ്.എഫ്.ഐ. ലക്ഷ്മി നായര്‍ രാജി വെക്കേണ്ടതില്ല, അഞ്ചു വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറി നിന്നാല്‍ മതിയെന്നാണ് എസ്.എഫ്.ഐയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മാനേജ്മെന്റിനെ അറിയിക്കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു.
വിദ്യാര്‍ഥികളും മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളെക്കണ്ട നേതാക്കള്‍ മുന്നോട്ടുവച്ച 90 ശതമാനം ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതായി വ്യക്തമാക്കിയിരുന്നു.
അതേസമയം രാജിയാവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് മറ്റു സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."