വ്യാജ എല്‍.എല്‍.ബിക്കാര്ക്കെതിരേ ഹ്യൂമന്‍ റൈറ്റ്സ് പരാതി നല്കി
കരുനാഗപ്പള്ളി: കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ അഭിഭാഷകരുടേയും സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നാല്‍പ്പത്തി അഞ്ചു ശതമാനത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്ന് ഓള് ഇന്ത്യ ബാര്‍ കൗണ്‍സില്‍ ചെയര്മാന് പ്രഖ്യാച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജ എല്‍.എല്‍.ബിക്കാര്ക്കെതിരേ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കേരള സ്റ്റേറ്റ് ബോര്‍ഡ് ഉന്നതങ്ങളില്‍ പരാതി നല്കി.
കേരളത്തിന് പുറത്തുള്ള മേല്‍വിലാസമില്ലാത്ത കോളജുകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രാക്ടീസ് ചെയ്ത് വരുന്ന നിരവധി അഭിഭാഷകര്‍, ജുഡീഷ്യല്‍ ഓഫിസേഴ്സ്, ഗവണ്മെന്റ് പ്ലീഡേഴ്സ്, പബ്ലിക് പ്രോസിക്യൂട്ടേഴ്സ് എന്നീ പദവികള്‍ മുന്‍കാലങ്ങളില്‍ വ്യാജ അഭിഭാഷകര്‍ അലങ്കരിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ കേരളാ സ്റ്റേറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷഫീഖ് ഷാഹുല്‍ ഹമീദും, സൗത്ത് സോണ്‍ പ്രസിഡന്റ് നിസാര്‍ എന്നിവര്‍ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരളാ ഗവര്‍ണര്‍, നിയമമന്ത്രി, കേരളാ നിയമകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."