HOME
DETAILS

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

  
backup
January 31 2017 | 19:01 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8

തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം. ഇതുവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റും പൊതുബജറ്റും സംയോജിപ്പിച്ചുള്ള ആദ്യത്തെ ബജറ്റാണ് ഇന്നു പാര്‍ലമെന്റില്‍ വരുന്നത്. ദീര്‍ഘകാലത്തെ പഴക്കമുള്ളതടക്കം വികസനക്കുതിപ്പിന് ഏറെ നിര്‍ണായകമായ നിരവധി ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതില്‍ ഏതൊക്കെ പരിഗണിക്കപ്പെടുമെന്ന് ഉറ്റുനോക്കുകയാണ് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനം.

കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രത്തിനു മുമ്പാകെ അവതരിപ്പിക്കാനുള്ള ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. എം.പിമാര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ആവശ്യങ്ങള്‍ അറിയിച്ചിരുന്നു.

ഏറ്റവും പഴക്കമുള്ളതാണ് എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കണമെന്ന ആവശ്യം. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പറഞ്ഞത്. ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി 18,500 കോടി രൂപയാണ്. ഇത് ഒരു ശതമാനം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് നിര്‍ണായകമായ ആവശ്യമാണിത്. നാണ്യവിളകള്‍ക്ക് സമഗ്ര ഇന്‍ഷൂറന്‍സ്, നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ സഹായം, തൊഴിലുറപ്പ് പദ്ധതിയിലെ തുക ഇരട്ടിപ്പിക്കല്‍, വരള്‍ച്ച സൃഷ്ടിക്കുന്ന കെടുതികള്‍ നേരിടാന്‍ കാര്‍ഷിക കടാശ്വാസ പദ്ധതി, റബര്‍ വിലസ്ഥിരതാ ഫണ്ടിനു സഹായം, അഗ്രോപാര്‍ക്കുകള്‍ക്കു സഹായം, കൊച്ചി, പാലക്കാട് വ്യവസായ ഇടനാഴികള്‍ക്കു സഹായം, കുട്ടനാട് പാക്കേജിനുള്ള കേന്ദ്ര വിഹിതം, റബറിനെ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പെടുത്തല്‍, എ.സി ബസുകള്‍ക്കുള്ള സേവന നികുതിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളെ ഒഴിവാക്കല്‍ തുടങ്ങിയവയാണ് കേരളം അവതരിപ്പിച്ച പ്രധാന ആവശ്യങ്ങള്‍.

റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ചില ആവശ്യങ്ങളും കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യമുള്ള കേരളത്തില്‍ നിന്ന് ഹൗറയിലേക്കും ഗുവഹത്തിയിലേക്കും ഓരോ പ്രതിദിന എക്‌സ്പ്രസ് സര്‍വിസുകള്‍ വേണമെന്ന ആവശ്യം ഏറെ പ്രധാനമാണ്. ഹൈദരാബാദ്, ബംഗളൂരു, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കും പുതിയ പ്രതിദിന എക്‌സ്പ്രസ് സര്‍വിസുകള്‍ വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിനു പുറമെ തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സ്പ്രസ് മധുര വരെ നീട്ടുക, രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കുക എന്നീ ആവശ്യങ്ങളുമുണ്ട്.

അങ്കമാലി- എരുമേലി ശബരി പാത, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍, എറണാകുളം- ഷൊറണൂര്‍ മൂന്നാം പാത, നേമം ടെര്‍മിനല്‍, തലശ്ശേരി- മൈസൂര്‍ പാത, നിലമ്പൂര്‍- നഞ്ചന്‍കോട് പാത എന്നിവ കേരളം കാത്തിരിക്കുന്ന വികസന പദ്ധതികളാണ്. പാലക്കാട് കോച്ച് ഫാക്ടറിയുടെ സാക്ഷാല്‍കാരം പതിറ്റാണ്ടുകളുടെ പഴക്കമുള്ള മറ്റൊരു ആവശ്യാണ്. കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരണവും കാത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago