വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി എം.പിയുടെ പ്രസംഗം
ലഖ്നോ: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വിഷം ചീറ്റി വിവാദ നായകനായ ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിലക്കിനെ അനുകൂലിച്ച് സമാനമായി ഇന്ത്യയിലും വിലക്ക് നടപ്പാക്കണമെന്നാണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ആവശ്യപ്പെട്ടത്.
മതം, ജാതി എന്നിവ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നും മറ്റ് മതങ്ങളെ ഹനിക്കുന്ന തരത്തിലുള്ള വിവാദ പരമാര്‍ശങ്ങള്‍ പാടില്ലെന്നുമുള്ള സുപ്രിം കോടതിയുടെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും ഉത്തരവുകള്‍ പൂര്‍ണമായും അവഗണിച്ചാണ് ആദിത്യനാഥ് വര്‍ഗീയ പ്രസംഗം നടത്തിയത്.
പടിഞ്ഞാറന്‍ യു.പിയില്‍ ഹിന്ദുക്കള്‍ പലായനം ചെയ്യുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് അടുത്ത കശ്മീര്‍ ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പണ്ഡിറ്റുകള്‍ പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ഉത്തര്‍പ്രദേശില്‍ നില നില്‍ക്കുന്നത്. ഇതിനെതിരേ ജാഗ്രത പുലര്‍ത്തണം. ഇത് സംഭവിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എം.പി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."