HOME
DETAILS
MAL
സംശയം അയല്വാസികളെയെന്ന് ജിഷയുടെ പിതാവ് പാപ്പു
backup
May 27 2016 | 21:05 PM
പെരുമ്പാവൂര്‍: തന്റെ മകളുടെ കൊലപാതകത്തില്‍ അയല്‍വാസികളെയാണ് സംശയമെന്ന് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു. രണ്ട് മാസത്തിനുള്ളില്‍ തനിക്ക് ജോലി ലഭിക്കുമെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിഷ തന്നോട് പറഞ്ഞിരുന്നു. അയല്‍ക്കാര്‍ അറിയാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ല. തന്റെ മകള്‍ക്ക് നേരേ മദ്യപന്മാരുടെ ശല്യമുണ്ടായിരുന്നു. ഇത്തരം ക്രൂരമായൊരു കൊലപാതകം നടന്നിട്ടും അയല്‍വാസികള്‍ സംഭവം അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ട്. ഇനിയെങ്കിലും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പാപ്പു അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."