റോഹിംഗ്യകളെ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനവുമായി ബംഗ്ലാദേശ് മുന്നോട്ട്
ധാക്ക: അഭയാര്‍ഥികളായി ബഗ്ലാദേശിലെത്തിയ റോഹിംഗ്യകളെ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനവുമായി ബംഗ്ലാദേശ് മുന്നോട്ട്. ജനവാസമില്ലാത്തതും വെള്ളപ്പൊക്ക ഭീഷണിയുമുള്ള ദ്വീപിലേക്കാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളെ മാറ്റിപാര്‍പ്പിക്കുന്നത്. മ്യാന്മറില് നിന്ന് അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലേക്കാണ് അഭയാര്‍ഥികളെത്തുന്നത്. റോഹിംഗ്യന്‍ ഭൂരിപക്ഷ പ്രദേശമായ റാഖിനെ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്നത് ബംഗ്ലാദേശാണ്.
റോഹിംഗ്യകളെ മാറ്റിപാര്പ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ അധികൃതര്‍ തയാറല്ല. ഇതിനായി ബഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി തുടര്പ്രവര്ത്തികള്ക്കുള്ള കമ്മിറ്റിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചു. തീരപ്രദേശങ്ങളിലെ ജില്ലാ അധികൃതരെയാണ് ഇതിനായി സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചത്.
രേഖകളുള്ളതും ഇല്ലാത്തതുമായ റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഹാതിയ ദ്വീപിലെ തെങ്കാര് ചാറിലേക്കാണ് മാറ്റുന്നതെന്ന് മന്ത്രിസഭ പ്രസ്താവനയില്‍ അറിയിച്ചു.
'ബംഗ്ലാദേശ് തീരുമാനം അഭയാര്‍ഥികളായ റോഹിംഗ്യന്‍ ജനതയുടെ ദുരിതം കൂടുതല്‍ രൂക്ഷമാക്കുമെന്നും അപകടകരമായ സാഹചര്യത്തിലേക്കാണ് എത്തിക്കുകയെന്നും' യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."