HOME
DETAILS

അന്വേഷണോദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

  
backup
February 01 2017 | 00:02 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d



മലപ്പുറം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനം നല്‍കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന നിയമവുമായി ബന്ധപ്പെട്ട മോണിറ്ററിങ് സമിതിയുടെ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ നിലവിലുള്ള തീര്‍പ്പാകാതെ കിടക്കുന്ന 101 കേസുകളില്‍ 21 എണ്ണത്തിന് മതിയായ സെക്ഷന്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്ലക്കുട്ടി യോഗത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് റിവ്യൂ നടത്തുമെന്നു ജില്ലാ പൊലിസ് സൂപ്രണ്ട് പറഞ്ഞു. പട്ടികവിഭാഗക്കാരുടെ ശ്മശാന അതിര്‍ത്തികള്‍ നിര്‍ണയിച്ച് ഡിമാര്‍ക്കേഷ്യന്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പെരിന്തല്‍ണ്ണ, തിരൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച കേസുകളില്‍ മധ്യസ്ഥതവഴി ധാരണയിലെത്തുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നതായി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതിക്രമം തടയല്‍ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. പട്ടികവിഭാഗക്കാര്‍ക്കതിരേയുള്ള 101 കേസൂകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറത്ത് മുപ്പതും തിരൂരില്‍ 34ഉം പെരിന്തല്‍മണ്ണയില്‍ 34ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്കെതിരേ വിധി പ്രഖ്യാപിച്ചത്.
യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, സബ് കലക്ടര്‍ ജാഫര്‍ മാലിക്, ഡിവൈ.എസ്.പിമാരായ എ.ജെ ബാബു, പി.എം പ്രദീപ്, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്ലക്കുട്ടി, തിരൂര്‍ ആര്‍.ഡി.ഒയിലെ സീനിയര്‍ സൂപ്രണ്ട് സജി എപ്. മെന്‍ഡില്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് യൂസഫ്. സി, എ.ഡി.ഡി.ഒ ഫോര്‍ എസ്.സി അരവിന്ദാക്ഷന്‍ എം.ജെ, എസ്.ഐ ഡി.സി.ആര്‍.ബി സെയ്തലവി, ജില്ലാ പട്ടികജാതി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് ജിസ് കെ ജോസ്, ഐ.ടി.ഡി.പി നിലമ്പൂര്‍ ജൂനിയര്‍ സൂപ്രണ്ട് സിന്ധു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  28 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  38 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago