ഇരു വൃക്കകളും തകരാറില്‍; ജീവന് നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണന് ഓട്ടോ ഓടിക്കുന്നു
കാടാമ്പുഴ: ഇരു വൃക്കകളും തകരാറിലായ ഉണ്ണികൃഷ്ണന് ജീവന് നിലനിര്‍ത്തുന്നതിനും കുടുംബം പോറ്റുന്നതിനുമായി ഓട്ടോ ഓടിക്കുന്നു. പാങ്ങ് ചേണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണനു പന്ത്രണ്ട് വര്ഷംമുന്പാണ് വൃക്കരോഗം പിടിപെട്ടത്.
പിതാവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. നേരത്തേ ഇദ്ദേഹം ഗള്‍ഫിലായിരുന്നെങ്കിലും വൃക്കരോഗം പിടിപ്പെട്ടതിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതോടെ കുടുംബ ജീവിതം പ്രതിസന്ധിയിലായ ഈ യുവാവ് ഓട്ടോ വാങ്ങി നിരത്തിലേറങ്ങി. ഇതിനിടയില്‍ അടുത്തിടെ അപകടത്തില്‍ കാലിനു പൊട്ടലും സംഭവിച്ചു. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തുന്നുണ്ട്.
ഒരു ഡയാലിസിസിന് ആയിരത്തി അഞ്ഞൂറ് രൂപയോളം ചെലവുവരും. ഏഴിലും അഞ്ചിലുമാണ് കുട്ടികള്‍ പഠിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഉണ്ണികൃഷ്ണനും കുടുംബവും പിതാവിന്റെ അനിയന്റെ വീട്ടിലാണ് താമസം. ഓട്ടോ ഓടിക്കിട്ടുന്ന പണംകൊണ്ടു മാത്രം ചെലവുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത ഉണ്ണികൃഷ്ണന് ഉദാരമനസ്കരുടെ സഹായം പ്രതീക്ഷിച്ച് സ്വന്തം ഓട്ടോയില്‍ കാരുണ്യപ്പെട്ടി സ്ഥാപിച്ചിരിക്കുകയാണ്.
ഓട്ടോയില്‍ കയറുന്നവര്‍ പെട്ടിയിലിടുന്ന പണവും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായവുമാണ് ഉണ്ണികൃഷ്ണന്റെ ആശ്രയം. സുഹൃത്ത് ദാസന്റെ ഓട്ടോയിലും ഇതിനായി കാരുണ്യപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."