ഏച്ചോത്ത് വിദേശമദ്യശാല തുടങ്ങാനുള്ള നീക്കത്തിനെതിരേ വന്‍ പ്രതിഷേധം
ഏച്ചോം: പനമരത്തെ വിദേശമദ്യശാല ഏച്ചോത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ നാട്ടുകാരുടെ വന്‍ പ്രതിഷേധം. പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതം നശിപ്പിക്കാന്‍ മദ്യഷാപ്പ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ജനകീയ സംയുക്ത സമിതിയാണ് ഏച്ചോത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തിയത്.
സ്ത്രീകളും കുട്ടികളും ആദിവാസി വിഭാഗത്തില്‍പെട്ടവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആംആദ്മി പാര്‍ട്ടി സംസ്ഥാന സമിതി അംഗം ജോസ് പുന്നക്കുഴി ഉദ്ഘാടനം ചെയ്തു. എന്‍.കെ രാജീവന്‍, എം.പി ഗംഗാധരന്‍, സുലൈമാന്‍ കാരമല്‍, ഫാ. ബേബി ചാലില്‍, ഫാ. ജോസഫ് പരുവുമ്മേല്‍, ബെന്നി അരിഞ്ചേര്‍മല, ജോസ് പുന്നക്കുഴി, എം സദാനന്ദന്‍ സംസാരിച്ചു. ശിവ ക്ഷേത്രം, മുക്രാമൂല, അരിഞ്ചേര്‍മല, പള്ളിക്കുന്ന്, കുറുമ്പാലക്കോട്ട ദേവാലയങ്ങള്‍, ഏച്ചോം സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആര്‍.സി.എല്‍.പി, വിളമ്പുകണ്ടം ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വഴിയിലാണ് മദ്യശാല തുടങ്ങുന്നത്. കര്‍ഷകരും ആദിവാസികളും സാധാരണക്കാരും തിങ്ങിപാര്‍ക്കുന്ന പ്രദേശത്തേക്കാണ് മദ്യശാല മാറ്റി സ്ഥാപിക്കുന്നത്. ജാതിമരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നാടൊന്നാകെ മദ്യശാലക്കെതിരേ പ്രക്ഷോഭവുമായി രംഗത്തുണ്ട്. മദ്യശാല തുടങ്ങിയാല്‍ വന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."