HOME
DETAILS

തൊഴിലാളികള്‍ പട്ടിണി'പ്പാടിയില്‍'

  
backup
February 01 2017 | 07:02 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d-2

 

മേപ്പാടി: 97 ദിവസമായി സമരം തുടങ്ങിയിട്ട്. ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല. മക്കളുടെ വിദ്യാഭ്യാസവും മറ്റാവശ്യങ്ങളുമെല്ലാം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇനിയും എസ്റ്റേറ്റ് തുറക്കാന്‍ നടപടിയില്ലെങ്കില്‍ തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലാകും, മാനേജ്‌മെന്റ് നിയമ വിരുദ്ധമായി ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റിലെ ഒരു തൊഴിലാളി പറയുന്നു.
പാടികള്‍ (ലയങ്ങള്‍) പലതും പൊളിഞ്ഞു വീഴാറായിട്ടുണ്ട്. ലോക്കൗട്ട് ചെയ്തതോടെ എസ്‌റ്റേറ്റ് വിതരണം ചെയ്തിരുന്ന കുടിവെള്ളവും ഇല്ലാത്ത സ്ഥിതിയാണ്. നിലവില്‍ പലയിടങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ കുടിവെള്ളം ശേഖരിക്കുന്നത്. സ്ത്രീ തൊഴിലാളികളില്‍ പലരുടേയും ആരോഗ്യ സ്ഥിതി മോശമാണ്. അതിനാല്‍ ഇവര്‍ക്ക് പുറം ജോലികള്‍ക്ക് പോകാനും കഴിയുന്നില്ല. ഇത് ഇവരുടെ പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ 27നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തത്. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്‌റ്റേറ്റ് ഓഫിസ് ഉപരോധം, റോഡ് ഉപരോധം, കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പെടെ സംഘടിപ്പിച്ചെങ്കിലും എസ്റ്റേറ്റ് തുറക്കാന്‍ നടപടികളായിരുന്നില്ല. സമരം തുടങ്ങിയതിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പെടെ നിരവധി സംസ്ഥാന നേതാക്കള്‍ തൊഴിലാളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിരുന്നില്ല. ജില്ലയിലെ ജനപ്രതിനിധികളും പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 24ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് 31ന് തോട്ടം കൈയേറാന്‍ സമര സമിതി തീരുമാനിച്ചത്.
320ഓളം തൊഴിലാളികളാണ് എസ്‌റ്റേറ്റിലുള്ളത്. ഒന്നരമാസത്തെ ശമ്പളവും ഒരു വര്‍ഷത്തെ ബോണസും മാനേജ്‌മെന്റ് ഇവര്‍ക്ക് നല്‍കാനുണ്ട്. മുന്‍പ് ശമ്പളവും ബോണസും കൃത്യമായി ലഭിക്കാതായതോടെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ എസ്‌റ്റേറ്റ് മാനേജറെ റോഡില്‍ തടഞ്ഞിരുന്നു. വിഷയത്തില്‍ യൂനിയനുകള്‍ ഇടപെടാതിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ബോണസും ശമ്പളവും വിതരണം ചെയ്‌തെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യുകയായിരുന്നു. നിരവധി സഞ്ചാരികളെത്തുന്ന ചെമ്പ്ര പീക്കിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലാഭം കൊയ്യാനാണ് എസ്റ്റേറ്റ് അധികൃതരുടെ നീക്കമെന്നും ആരോപണമുണ്ട്.
ഫെബ്രുവരി ഏഴിന് നടക്കുന്ന ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ എന്തു ചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago