
ജില്ലയുടെ തനത് കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ വിത്തുത്സവം
കാട്ടിക്കുളം: ജില്ലയില്‍ അന്യം നിന്നുപോയ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിന് പ്രകൃതി സൗഹൃദ കാര്‍ഷിക ആവാസവ്യവസ്ഥയുടെയും നാടന്‍ വിത്തിനങ്ങളുടെയും പ്രചരണം ലക്ഷ്യമിട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടത്തുന്ന വിത്തുത്സവത്തിന് കാട്ടിക്കുളത്ത് തുടക്കമായി.
പരിപാടി നിയുക്ത എം.എല്‍.എ ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ സംസ്ക്കാരം, ജീവിതശൈലി എന്നിവയുടെ അടിസ്ഥാനം കാര്‍ഷികമേഖലയാണെന്നും ജില്ലയിലെ തനത് കൃഷിരീതിയിലേക്ക് കര്‍ഷകരെ തിരിച്ചുകൊണ്ടുവരുന്നതിനും സംരക്ഷിക്കുന്നതിനും നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തു വഴി നടപ്പാക്കുന്ന പദ്ധതികളില്‍ കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കും. നെല്‍കൃഷി വ്യാപകമാക്കുന്നതിലൂടെ വരള്‍ച്ചാ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭക്ഷ്യ ഉല്പാദനം വര്‍ധിപ്പിച്ച് ക്ഷീര മേഖലയെ മെച്ചപ്പെടുത്തി അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ സ്ഥിരവരുമാനം കണ്ടെത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് അവര്‍ റൈസ് ക്യാംപയിന്റെ ഭാഗമായി തയാറാക്കിയ 'വിത്തും കൈക്കോട്ടും' പത്രിക പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ പ്രഭാകരനു നല്കി ഒ.ആര് കേളു നിര്‍വഹിച്ചു.
ജൈവകൃഷിയിലൂടെ കര്‍ഷക രക്ഷ എന്ന വിഷയത്തില്‍ തണല്‍ ട്രസ്റ്റി സി ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യവിളകള്‍ക്ക് വേണ്ടി അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പരമ്പരാഗതവും ജൈവകൃഷിരീതികളും അവലംബിച്ച് കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഒറ്റല് മുണ്ടേന്‍, മുള്ളന്‍ ചെന്താടി, ഗന്ധകശാല, നസര്ബത്ത്, മണ്ണു വെളിയന്‍, ബദുമ, വടക്കന്‍ ചിറ്റേനി, തൗവ്വല്, ഓക്ക കണ്ണി ചെന്നെല്ല്, കലജീര, ബ്ലാക്ക്-വൈറ്റ് ജാസ്മിന്, ചേറ്റു ചോമാല തുടങ്ങി ഇരുനൂറോളം നാടന്‍ നെല്‍വിത്തിനങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.
പനവല്ലി ആഗ്രോ ഇക്കോളജി സെന്ററിന്റെ തണല്‍, പരമ്പരാഗത ഇന്ത്യന്‍ പരുത്തി തുണിത്തരങ്ങളുടെ സ്റ്റാള്‍ , കാര്‍ഷിക അറിവുകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തക സ്റ്റാള്‍, പാരമ്പര്യ ഭക്ഷണശാല തുടങ്ങി 27ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നെല്‍വിത്തിനങ്ങള്‍ കൂടാതെ അറുപതോളം കിഴങ്ങുവര്‍ഗങ്ങള്‍, ചോളം തുടങ്ങി ചെറുധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തോടൊപ്പം വിത്തു കൈമാറ്റത്തിനും വിപണനത്തിനും അവസരമൊരുക്കിയിട്ടുണ്ട്.
തണല്‍, കുടുംബശ്രീ, ഭാരത് ഭീജ് സ്വരാജ് മഞ്ച്, പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക്, ആത്മ വയനാട്, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്‍.എസ്.എസ് യൂനിറ്റ്, പി.കെ കാളന് സ്മാരക സാംസ്കാരിക വേദി, ഗ്രീന്‍ ലവേഴ്സ് മാനന്തവാടി, നിലം സ്വയംസഹായ സംഘം എന്നിവരുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷയായ പരിപാടിയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം കെ സാജിത്ത്, റ്റി ഉണ്ണികൃഷ്ണന്, സംഘാടക സമിതി കണ്‍വീനര്‍ കെ ലെനീഷ്, വടക്കേ വയനാട് വനം ഡിവിഷന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 3 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 3 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 3 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 3 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 3 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 3 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 3 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 3 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 3 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 3 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 3 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 3 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Kerala
• 3 days ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 4 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 4 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 4 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 3 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 3 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 3 days ago