റോഡുകളുടെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു
കുറവിലങ്ങാട് : വെളിയന്നൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡുകളുമായി ബന്ധിപ്പിക്കുന്ന അരീക്കര- പുതുവേലി - വെളിയന്നൂര്‍ - താമരക്കാട് ലിങ്ക് റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടനം പുതുവേലിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
തികച്ചും അവികസിതമായിരുന്ന ഗ്രാമീണ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എയുടെ പ്രത്യേക താത്പര്യപ്രകാരം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 4.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.
ആദ്യ ഘട്ടമായി നടപ്പാക്കുന്ന ബിറ്റുമിന്‍ മെക്കാര്‍ഡം ടാറിംഗ് ആണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 15 ദിവസം കൊണ്ട് മൂന്ന് റീച്ചുകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റോഡ് വികസനത്തിനു മേല്‍നോട്ടം വഹിക്കുന്ന പൊതുമരാമത്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ റോഡ് ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ടാറിംഗും നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ റോഡ് വികസനത്തിനു വേണ്ടി ലഭിച്ച പ്രധാനപ്പെട്ട റോഡ് വികസന പദ്ധതി വെളിയന്നൂര്‍ പഞ്ചായത്തിലെ അവികസിതമായ റോഡുകളുടെ പുനരുദ്ധാരണത്തിനു വേണ്ടി അനുവദിച്ചു കൊടുക്കാനും നടപ്പാക്കാനും കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടന്നും ഇപ്പോള്‍ നടപ്പാക്കുന്ന വികസനപദ്ധതിയുടെ ഭാഗമായി വെളിയന്നൂര്‍ ജംങ്ക്ഷന്‍ പൂര്‍ണ്ണമായി റീടാറിംഗ് നടത്തി നവീകരിക്കാനും നടപടി സ്വീകരിച്ചിട്ടുള്ളതായും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
പുതുവേലി ജങ്ക്ഷനില്‍ എം.സി റോഡില്‍ നിന്നുള്ള റോഡിന്റെ തുടക്കഭാഗം കെ.എസ്.റ്റി.പി യെക്കൊണ്ട് ടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്, മൂന്ന് റോഡുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി അധ്യക്ഷയായിരുന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ രാജു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വല്‍സാ രാജന്‍, വൈസ് പ്രസിഡന്റ് സജേഷ് ശശി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു ജോണ്‍ ചിറ്റേത്ത്, ശോഭാ നാരായണന്‍, സില്‍വി പങ്കജാക്ഷന്‍ മെമ്പര്‍മാരായ സണ്ണി പുതിയിടം, ജിന്‍സണ്‍ ജേക്കബ് പെരുനിലത്തില്‍, ഷിബി മത്തായി, കെ ജി രാജന്‍, റീന ബാബു, സാബു എന്‍.പി, ബിന്ദു രാഘവന്‍, ശ്രീമതി കോമളം, മുന്‍ മെമ്പര്‍ കുഞ്ഞുമോള്‍ റോയ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."