തൊഴിലില്ലായ്മക്ക് പരിഹാരവുമായി എംപ്ലോയബിലിറ്റി സെന്റര്‍
മലപ്പുറം: വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം നാളെ രാവിലെ 10.30നു കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്കു പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.
രജിസ്ട്രേഷന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. 35 വയസില്‍ താഴെ പ്രായമുള്ള പ്ലസ്ടു, ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതയും ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, സെയില്‍സ് മാന്‍, സെയില്‍സ് ഗേള്‍, കാഷ്യര്‍, ടൈലര്‍, കസ്റ്റമര്‍ സര്‍വിസ് ഡെസ്ക് അസിസ്റ്റന്റ്, ഫ്രന്റ് ഓഫിസ്, ടെറിട്ടറി മാനേജര്‍, ടെലി കോളര്‍, സെയില്‍സ് പ്രൊമോട്ടര്‍, അസിസ്റ്റന്റ് ഷോറൂം മാനേജര്‍, ടീം ലീഡര്‍, ബ്രാഞ്ച് സെയില്‍സ് ഹെഡ്, ബാക് ഓഫീസില്‍ സ്റ്റാഫ്, സെയില്‍സ് എക്സിക്യൂട്ടീവ്, ഐ.എസ്.ല്‍ എക്സിക്യൂട്ടീവ്, വാലറ്റ് പാര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം ഹാജരാകണം. പ്രവര്‍ത്തി പരിചയം ഉള്ളവര്ക്ക്മുന്ഗണന. ഫോണ്‍: 0495-237017876.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."