സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം; എസ്.പിക്ക് പരാതി നല്കി
വേങ്ങര: സോഷ്യല്‍ മീഡിയകളില്‍ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കണ്ണമംഗലം പഞ്ചായത്ത് അംഗങ്ങള്‍ എസ്.പിക്ക് പരാതി നല്കി.
പതിനഞ്ചാം വാര്‍ഡ് അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ നെടുമ്പള്ളി സൈതു, പന്ത്രണ്ടാം വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ അബ്ദുട്ടി എന്നിവരാണ് കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇരുവരുടെയും ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്. അപവാദങ്ങള്‍ അപ്ലോഡ് ചെയ്തവരുടെയും ഫേസ്ബുക്ക് പേജുകളുടെയും പോസ്റ്റുകളുടെ കോപ്പികളുമായി ഇന്നലെ ഉച്ചക്ക് എസ്.പിക്ക് നേരിട്ടെത്തി പരാതി സമര്‍പ്പിച്ചു. മലപ്പുറം സി.ഐക്ക് അന്വേഷണച്ചുമതല കൈമാറിയതായി എസ്.പി ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."