സംസ്ഥാന സര്‍ക്കാരിന്റെ മൊബൈല്‍ ആപ് ഉടന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭീം ആപ് മാതൃകയില്‍ കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും. സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ തയാറാക്കുന്നത്. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ മൊബൈല്‍ ഫോണിലൂടെ നിര്‍വഹിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തില്‍ 100 സേവനങ്ങള്‍ യുണീക് മൊബൈല്‍ പ്ലാറ്റ്ഫോം എന്ന പുതിയ സംവിധാനത്തില്‍ ലഭ്യമാക്കും.
എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ സംയോജിപ്പിച്ചാണ് ഇതിന്റെ രൂപകല്പന. പണമടയ്ക്കാനായി ഓരോ വകുപ്പിന്റെയും വെബ്സൈറ്റില്‍ കയറുന്ന ബുദ്ധിമുട്ട് പുതിയ ആപ് നിലവില്‍ വരുന്നതോടെ ഒഴിവാകും. ഐ.ടി. മിഷനുവേണ്ടി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്.വൈ.എക്സ്. ടെക്നോളജീസാണ് ആപ്ലിക്കേഷന്‍ തയാറാക്കുന്നത്. 100 സേവനങ്ങളുമായി എത്രയും വേഗം ഒന്നാംഘട്ടം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഐ.ടി മിഷന്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."