മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന് ഉള്‍പടെ അഞ്ച് പേര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു
പുത്തന്‍ചിറ കെ. കരുണാകരന് മെമ്മോറിയല്‍ കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിലേക്ക് യന്ത്ര സാമഗ്രികള്‍ വാങ്ങിയതില്‍ ക്രമക്കട് നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി
മാള: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ പി.എ മാധവന് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാള പുത്തന്‍ചിറ കെ. കരുണാകരന് മെമ്മോറിയല്‍ കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിലേക്ക് യന്ത്ര സാമഗ്രികള്‍ വാങ്ങിയതില്‍ ക്രമക്കട് നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കേസ് എടുത്തത്. മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ പി.എ.മാധവന് എന്നിവര്‍ക്ക് പുറമേ മില്ലിലെ നിലവിലെ ചെയര്മാന് ടി.യു.രാധകൃഷ്ണന്, മുന്‍ ടെക്സ്റ്റെല്‍ ഫെഡറേഷന് സി.എം.ഡികെ.വി.മേനോന്, മുന്‍ മാനേജിങ്ങ് ഡയറകടര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയും വിജിലന്‍സ് കേസ് എടുത്തു. മുന്‍ ഡയറകടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി എ. രാമചന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."