HOME
DETAILS

പൊലിസ് അന്വേഷണം തുടങ്ങി ജില്ലാ കലക്ടറുടെ പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥനെ മാവോവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍

  
backup
February 01 2017 | 19:02 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf




പാലക്കാട്: ജില്ലാ കലക്ടറുടെ പ്രത്യേക സ്‌ക്വാഡിലെ  ഉദ്യോഗസ്ഥനെ മാവോവാദിയായി ചിത്രീകരിച്ച്  കലക്ടറേറ്റ് പരിസരത്ത് പോസ്റ്ററുകള്‍ പതിച്ച  ഖനന മാഫിയയുടെ നീക്കത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ഖനന മാഫിയക്കും, അരികടത്തിനുമെതിരേ കര്‍ശന നടപടിയെടുത്ത ഉദ്യോഗസ്ഥനെ മാവോവാദിയായി ചിത്രീകരിക്കുന്നതിലൂടെ ഭരണനേതൃത്വങ്ങളില്‍ സ്വാധീനം  ചെലുത്തി സ്ഥലം മാറ്റാനാണ് മാഫിയ സംഘം  നീക്കം നടത്തുന്നത്.
ഉദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പറും മറ്റും പോസ്റ്ററില്‍ അച്ചടിച്ചിട്ടുണ്ട്. പോസ്റ്റര്‍ തയാറാക്കിയ പ്രസിനെ കുറിച്ച് പൊലിസ് അന്വേഷിക്കുന്നുണ്ട്.
ജനുവരി 26ന് ബി.ജെ.പി ജില്ലാനേതാവിന്റെ മുതലമടയിലെ അനധികൃത ചെങ്കല്‍ചൂളയില്‍ കലക്ടറും, സ്‌ക്വാഡും പരിശോധന നടത്തുകയും കാര്‍ഷിക ആവശ്യത്തിനുള്ള മോട്ടോര്‍ ഉപയോഗിച്ച് ചൂളയിലേക്ക് വെള്ളം ചോര്‍ത്തുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ബോര്‍വെല്‍ കുഴിച്ചും, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റില്‍നിന്നും രണ്ട് മോട്ടോര്‍ ഉപയോഗിച്ച് ചൂളയില്‍ കല്ല് ഉണ്ടാക്കാന്‍ വെള്ളം കൊണ്ടു പോവുന്നതായും കണ്ടെത്തി. ഇതിനെതിരേ ജില്ലാ കലക്ടര്‍ കര്‍ശന നടപടിയെടുത്തു വരുന്നതിനിടയിലാണ് സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥനെതിരേ പോസ്റ്റര്‍ പതിച്ചത്.
ഇതുസംബന്ധിച്ച്  ഉദ്യോഗസ്ഥന്‍ സൗത് പൊലിസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇന്നലെ പതിച്ച പോസ്റ്ററുകള്‍ പൂര്‍ണമായും പൊലിസ് നീക്കിയിട്ടുണ്ട്.
മുതലമടയിലെ ക്വാറി, ചെങ്കല്ല് മാഫിയ  കുറേക്കാലമായി സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന  സ്‌ക്വാഡിലെ ഉദ്യോഗസ്ഥനെതിരേ മുഖ്യമന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്ക് വ്യാജ പരാതികള്‍ അയച്ചുകൊണ്ടിരിക്കുന്നുണ്ട്. കലക്ടറേറ്റില്‍ ഈ പോസ്റ്ററൊട്ടിയതിന് പിന്നിലെ ശക്തികളെക്കുറിച്ചും പൊലിസ് അന്വേഷണം ശക്തിപ്പെടുത്തണമെന്നും, ഖനന ലോബ്ബിക്കെതിരേ സത്യസന്ധമായി നടപടിയെടുക്കുന്ന  ഉദ്യോഗസ്ഥന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹം പിന്തുണ നല്‍കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. പി.എസ് പണിക്കര്‍ ആവശ്യപ്പെട്ടു.  
ജില്ലാ കലക്ടര്‍ മാഫിയാ സംഘങ്ങളെ നിലക്ക് നിര്‍ത്താന്‍  ചെങ്കല്‍ ചൂളകളിലും, ക്വാറികളിലും പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിക്കാന്‍ വെള്ളം കിട്ടാതെ ജനങ്ങള്‍  ദാഹിച്ചു വലയുന്ന  സമയത്തും ചൂള മാഫിയകള്‍ അനധികൃതമായി ശുദ്ധ ജലം ചോര്‍ത്തിയെടുത്ത്  ചെങ്കല്ലുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട്  ഏര്‍ത്ത് വാച്ച് കേരള മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി അയച്ചു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago