HOME
DETAILS

ഭരണരംഗത്തെ പ്രൊഫഷണല്‍ മുഖം

  
backup
February 01 2017 | 19:02 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%ab%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

തിരുവനന്തപുരം: ഭരണകാര്യങ്ങളില്‍ മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഇ. അഹമ്മദ്. സംസ്ഥാന വ്യവസായ മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ങ്ങ് തികഞ്ഞ പ്രൊഫഷണല്‍ ടച്ച് ഉണ്ടിരുന്നെന്ന് അന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരില്‍ പലരും പറയുന്നു. ഈ ശൈലി വ്യവസായ മേഖലയിലെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമായി.

ടൈറ്റാനിയം, കെ.എം.എം.എല്‍, മലബാര്‍ സിമന്റ്‌സ് എന്നീ സ്ഥാപനങ്ങള്‍ ആദ്യമായി ലാഭത്തിലായത് അഹമ്മദിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാന ശീലവും കൃത്യമായ മേല്‍നോട്ടവും അതില്‍ വലിയൊരു പങ്കു വഹിച്ചതായി ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓരോ ചലനവും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. സ്ഥാപനങ്ങളിലെ താഴേക്കിടയിലുള്ള ജീവനക്കാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെയുള്ളവരുമായി കാത്തുസൂക്ഷിച്ച സൗഹൃദം ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചു.

കെല്‍ട്രോണിന്റെ വളര്‍ച്ചയിലും ഈ പ്രൊഫഷണലിസം ഏറെ നിര്‍ണയാകമായിരുന്നു. അന്നത്തെ സ്ഥാപനമേധാവി കെ.പി.പി നമ്പ്യാരുമായി ഊഷ്മളമായ സൗഹൃദമായിരുന്നു അഹമ്മദിന്. ഇരുവരും കണ്ണൂരുകാരാണെന്നത് ഈ അടുപ്പത്തില്‍ വലിയൊരു ഘടകമായി. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മന്ത്രിയും നമ്പ്യാരും കൂടിക്കാഴ്ച നടത്തിയിരുന്നത് അക്കാലത്തെ ചില ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ പോലും ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചാവിഷയമായി. നമ്പ്യാര്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അഹമ്മദ് നല്‍കിയിരുന്നു. ഇത് കെല്‍ട്രോണിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.

മന്ത്രിയായിരിക്കെ എന്നും പുലര്‍ച്ചെ നാലുമണിക്കു തന്നെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ക്കും ശേഷം ചുമതലകളിലേക്കു നീങ്ങുന്ന അഹമ്മദിനെ അക്കാലത്ത് കൂടെ പ്രവര്‍ത്തിച്ചവര്‍ ഓര്‍ക്കുന്നു. ഈ സമയത്തായിരുന്നു പ്രധാനപ്പെട്ട ഫയലുകളുടെ പരിശോധന. ഫയലുകളെല്ലാം തന്നെ സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ കടന്നുപോയിരുന്നത്. ഫയല്‍ പഠിച്ച ശേഷം ആവശ്യമായ നോട്ടുകള്‍ തയാറാക്കും. ഈ രീതി, കൈകാര്യം ചെയ്ത വകുപ്പിലെ വിശദാംശങ്ങളെല്ലാം വേണ്ട സമയങ്ങളില്‍ ഓര്‍മിച്ചെടുക്കാനും ആവശ്യമായവ മറ്റുള്ളവര്‍ക്കു കൈമാറാനും പ്രയോജനപ്പെട്ടു. തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ കൃത്യ സമയത്തു തന്നെ അദ്ദേഹം ഓഫീസിലെത്തിയിരുന്നു. പുറത്തുള്ള പൊതുപരിപാടികളെക്കാള്‍ പ്രാധാന്യം അദ്ദേഹം നല്‍കിയിരുന്നത് ഓഫീസിലെ ചുമതലാ നിര്‍വഹണത്തിനായിരുന്നു.

മന്ത്രിസഭയിലെ മറ്റുള്ള അംഗങ്ങളുമായി കാത്തുസൂക്ഷിച്ചിരുന്ന ഗാഢമായ സൗഹൃദമായിരുന്നു മന്ത്രിയെന്ന നിലില്‍ അഹമ്മദിന്റ മറ്റൊരു സവിശേഷത. മന്ത്രിസഭയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ഇത് ഏറെ ഗുണകരമായി. സങ്കീര്‍ണതകള്‍ നിറഞ്ഞ മുന്നണി ഭരണത്തിന് അഹമ്മദിന്റെ സാന്നിധ്യം വലിയ തോതില്‍ പ്രയോജനപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുമായി ഏറ്റവുമധികം അടുപ്പമുള്ള മന്ത്രി അഹമ്മദായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുണാകന് കൂട്ടായി അഹമ്മദ് ഉണ്ടായിരുന്നു.

എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച പ്രതിസന്ധി അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വിലങ്ങുതടിയായതും ചിലര്‍ ഓര്‍ക്കുന്നു. അക്കാലത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില വിവാദങ്ങള്‍ക്കു പിന്നില്‍ ഇവരില്‍ ചിലരുടെ കരുനീക്കങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവയിലധികവും അടിസ്ഥാനരഹിതമായിരുന്നെന്ന് പിന്നീടു കാലം തെളിയിക്കുകയും ചെയ്തു. ഈ നീക്കങ്ങള്‍ അറിഞ്ഞിട്ടും പലപ്പോഴും അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാനായില്ല. ആളുകളുമായി ശത്രുതയുണ്ടാക്കുന്നതിലുള്ള വിമുഖത അദ്ദേഹത്തെ പല ഘട്ടങ്ങളിലും കടുത്ത നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago