18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്ലിംഗര്‍ ഓസീസ് ടീമില്‍
മെല്‍ബണ്‍: വെറ്ററന്‍ താരം മൈക്കല്‍ ക്ലിംഗറേയും വിക്കറ്റ് കീപ്പര്‍ ടിം പെയ്നിനേയും ഉള്‍പ്പെടുത്തി ആസ്ത്രേലിയ ശ്രീലങ്കക്കെതിരായ ടി20 പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ജയ് റിച്ചാര്ഡ്സന്, ആഷ്ടണ്‍ ടെര്‍ണര്‍ എന്നീ പുതുമുഖങ്ങളും ടീമിലിടം കണ്ടിട്ടുണ്ട്. യുവ താരം ബില്ലി സ്റ്റാന്ലേകും ടീമിലുണ്ട്. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ആരോണ്‍ ഫിഞ്ചാണു നയിക്കുന്നത്.
36 വയസുള്ള ക്ലിംഗര്‍ ഇക്കഴിഞ്ഞ ബിഗ് ബാഷ് ടി20യില്‍ പെര്‍ത്ത് സ്കോചേഴ്സിനായി മികവുറ്റ പ്രകടനമാണു പുറത്തെടുത്തത്. വെറ്ററന്‍ താരത്തിനു വിരമിക്കാന്‍ കാലത്ത് ദേശീയ ടീമിലേക്ക് വിളി വന്നതും ഈ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ്. 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ക്ലിംഗര്‍ ഓസീസ് കുപ്പായമണിയാന്‍ ഒരുങ്ങുന്നത്. ആറു വര്‍ഷത്തിനു ശേഷമാണു വിക്കറ്റ് കീപ്പര്‍ ടിം പെയ്ന് ടീമില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 2011 ഏപ്രിലില്‍ ബംഗ്ലാദേശിനെതിരേയാണ് ടിം പെയിന്‍ അവസാനമായി ടീമില്‍ കളിച്ചത്.
ഇന്ത്യന്‍ പര്യടനത്തിനു മുന്നോടിയായി പ്രമുഖ താരങ്ങള്‍ക്കെല്ലാം ക്രിക്കറ്റ് ആസ്ത്രേലിയ നേരത്തെ തന്നെ വിശ്രമം അനുവദിച്ചിരുന്നു.
സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ് വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ്, ഉസ്മാന് ഖവാജ, ജോഷ് ഹേസ്ലെവുഡ് എന്നീ പ്രമുഖരൊന്നും ടീമിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."