പെണ്‍കുട്ടികള്‍ക്ക് സഹവാസ ശാക്തീകരണ ക്യാംപ് നടത്തി
കല്‍പ്പറ്റ: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തെരഞ്ഞെടുത്ത 100 പെണ്‍കുട്ടികള്‍ക്കായി ദ്വിദിന സഹവാസ ശാക്തീകരണ ക്യാംപ് നടത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും വിദ്യാഭ്യാസപരമായി മുന്നേറാന്‍ സാധ്യതയുള്ളവരുമായ 100 വിദ്യാര്‍ഥിനികളാണ് ക്യാംപില്‍ പങ്കെടുത്തത്. ലൈഫ്‌സ്‌കില്‍, മോട്ടിവേഷന്‍, കോണ്‍ഫ്‌ളിക്ട് മാനേജ്‌മെന്റ്, ആരോഗ്യവും ശുചിത്വവും, അവകാശങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണമാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും പിന്നോക്കാവസ്ഥക്കും പരിഹാരമെന്നും അതിനായി പെണ്‍കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയായി. വിവിധ സെഷനുകളിലായി ഡോ.ബെറ്റി ജോസഫ്, അഡ്വ.ബബിത, ആര്‍.എം.എസ്.എ പ്രോജക്ട് ഓഫിസര്‍ പി ശിവപ്രസാദ്, സുനില്‍ കുമാര്‍, പ്രീത പ്രിയദര്‍ശിനി, സി.കെ പവിത്രന്‍, രഞ്ജിത് ബാബു തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി തങ്കം, ഡി.ഇ.ഒ കെ പ്രഭാകരന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഉഷാകുമാരി, സി ജയരാജന്‍, സജി കുമാര്‍, സതീദേവി, കെ അശോകന്‍, കെ നൗഫല്‍, വി മുനീര്‍, നസീമ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപിന്റെ ഭാഗമായി മില്‍മയുടെ പാലുല്‍പ്പന്ന ശാലയിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."