രാജപാത ഒരുങ്ങി; ഇനി വേണ്ടതു മൂന്നു പാലങ്ങള്‍
ആലക്കോട്: തളിപ്പറമ്പ് -കൂര്‍ഗ് ബോര്‍ഡര്‍ റോഡ് മെക്കാടം ടാറിംഗ് നടത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും പ്രധാന പെട്ട മൂന്നു പാലങ്ങള്‍ പൂര്‍ത്തിയാകാത്തതു മലയോരത്തെ വികസന കുതിപ്പിന് തടസമാകുന്നു.
ആലക്കോട്, കരുവഞ്ചാല്‍, ചാണോക്കുണ്ടണ്ട് പാലങ്ങളാണ് പുനര്‍ നിര്‍മിക്കാനുള്ളത്. അരനൂറ്റാണ്ടണ്ടു മുമ്പു നിര്‍മിച്ച പാലങ്ങള്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. വീതി കുറഞ്ഞ പാലങ്ങളില്‍ കൂടി വാഹനങ്ങള്‍ ഏറെ പ്രയാസപെട്ടാണ് കടന്നു പോകുന്നത്. മുന്‍ മന്ത്രി കെ.സി ജോസഫ് പാലം നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍വേ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായത്. മലയോരത്തിന്റെ സിരാ കേന്ദ്രത്തിലേക്കുള്ള ഈ മൂന്നു പാലങ്ങളും ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്തെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഇതില്‍ ചാണോക്കുണ്ടു പാലം തളിപ്പറമ്പ് മണ്ഡലത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."