HOME
DETAILS
MAL
സര്‍ക്കാരിന് പെന്ഷന് തടഞ്ഞുവയ്ക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
January 07 2018 | 03:01 AM
കൊച്ചി: കോടതി ഉത്തരവുണ്ടെന്നുപറഞ്ഞ് സര്‍ക്കാരിന് പെന്ഷന് തടഞ്ഞുവയ്ക്കാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
2015ല്‍ മാന്നാര്‍ സ്റ്റേഷനില്‍നിന്ന് വിരമിച്ച സബ് ഇന്‍സ്പെക്ടര്‍ എം.കെ അശോകന് ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. അച്ചടക്ക നടപടിയുടെ ഭാഗമായി അശോകന്റെ പെന്‍ഷനില്‍നിന്ന് 200 രൂപ വീതം അഞ്ചുവര്‍ഷത്തേക്ക് കുറവുചെയ്യാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ഗ്രാറ്റുവിറ്റിയും തടഞ്ഞിരുന്നു.
പരാതിക്കാരനില്‍ നിന്ന് ആവശ്യമെങ്കില്‍ ബോണ്ട് വാങ്ങി ഗ്രാറ്റുവിറ്റി, പെന്ഷന്, ലീവ് സറണ്ടര്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ രണ്ടുമാസത്തിനകം നല്‍കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."