കാണ്‍പൂരില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്നു വയസ്സുകാരി രക്ഷപ്പെട്ടു
കാണ്‍പൂര്‍: കാണ്‍പൂരില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്നു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. 12 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ലക്ഷ്മിയെയാണ് രക്ഷാപ്രവര്‍ത്തര്‍ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. കെട്ടിടം തൊഴിലാളിയുടെ മകളാണ് ലക്ഷ്മി. കുട്ടിക്ക് കാര്യമായ പരുക്കുകളൊന്നുമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ അഞ്ചു പേര് മരിച്ചു. മുപ്പതോളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ള ആറു നില കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ ഉടമസ്ഥന് നോട്ടിസ് അയച്ചിരുന്നുവെന്നും ഇതു വകവെക്കാതെ നിര്‍മാണം തുടരുകയായിരുന്നുവെന്നും കാണ്‍പൂര്‍ ഡവലപ്മെന്റ് അതോറിറ്റി പറഞ്ഞു. ആവശ്യമായ ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിട നിര്‍മാണം. കെട്ടിടത്തിന്റെ തറക്ക് ഉറപ്പു കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
തൊഴിലാളികളും കുടുബവുമാണ് അപകടത്തില്‍ പെട്ടത്. ഛത്തിസ്ഗഢില്‍ നിന്നുള്ളവരാണ് മിക്ക തൊഴിലാളികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."