'എന്തൊക്കെയായാലും അവനെന്റെ മകനല്ലേ'; വീണ്ടും മലക്കംമറിഞ്ഞ് മുലായം
ലക്നൗ: അഖിലേഷിന് മുന്നില്‍ വീണ്ടും കീഴടങ്ങി മുലായം സിങ്് യാദവ്. കോണ്‍ഗ്രസ് -സമാജ്വാദി സഖ്യം അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും പറഞ്ഞ മുലായം സിങ് വീണ്ടും മലക്കംമറിഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക വേണ്ടി മാത്രമല്ല, കോണ്‍ഗ്രസിനു വേണ്ടിയും പ്രചാരണത്തിനിറങ്ങുമെന്ന് മുലായം പറഞ്ഞു.
എന്തൊക്കെയായാലും അവന് എന്റെ മകനല്ലേ.കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളുടെ സഖ്യകക്ഷിയാണ്, അതിനാല്‍ അവര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തും.- മുലായം പറഞ്ഞു
മുലായത്തിന്റെ എതിര്‍പ്പ് വകവെക്കാതെ കോണ്‍ഗ്രസ് സഖ്യവുമായി അഖിലേഷ് മുന്നോട്ട്പോയി. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നായി മുലായം. എന്നല്‍ അച്ഛന് എന്തായാലും പ്രചാരണത്തിനിറങ്ങുമെന്ന് അഖിലേഷും ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ അഖിലേഷിന്റെ തീരുമാനത്തിന് മുന്നില്‍ മുലായം അടിയറവ് പറയുകയായാരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."