'സൈലന്റ് വാലിയോടുള്ള ആവേശം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തിലില്ലാത്തത് ലജ്ജാകരം'
കൊച്ചി: സൈലന്റ് വാലി പ്രശ്‌നത്തില്‍ സാഹിത്യകാരന്മാരും എഴുത്തുകാരും കാണിക്കുന്ന ആവേശം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ ഇല്ലാതെ പോകുന്നത് ലജ്ജാകരമാണെന്ന് എഴുത്തുകാരി ഡോ. എം.ലീലാവതി. ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2016ലെ ഓടക്കുഴല്‍ അവാര്‍ഡ് എം.എ റഹ് മാന്റെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന ലേഖന സമാഹാരത്തിന് നല്‍കി സംസാരിക്കുകയായിരുന്നു ലീലാവതി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത കഥ കേരളത്തിലെ എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും ഇടപെടലിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് ഇടം നല്‍കുന്നതാണെന്നും ലീലാവതി പറഞ്ഞു. എഴുത്തുകാര്‍ക്ക് സമൂഹത്തില്‍ ഉയരുന്ന ആരവങ്ങളെ യുക്തിസഹമായി സ്ഥാപിക്കുക എന്ന കടമകൂടി നിര്‍വഹിക്കാനുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.എസ് മാധവന്‍ പറഞ്ഞു.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സജി ജെയിംസ്, കെ.പി രമേഷ് , എം.എ റഹ് മാന്‍ പ്രസംഗിച്ചു. ജി. മധുസൂദനന്‍ സ്വാഗതവും ബി. ഭദ്ര നന്ദിയും പറഞ്ഞു. സമസ്ത കേരള സാഹിത്യപരിഷത്തും ഗുരുവായൂരപ്പന്‍ ട്രസ്റ്റും സംയുക്തമായി കവിസമ്മേളനവും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."