2020 ഓടെ സഊദിയില്‍ നിന്നും മടങ്ങേണ്ടിവരിക ലക്ഷക്കണക്കിനു വിദേശികളെന്നു റിപ്പോര്‍ട്ട്
റിയാദ്: സഊദിവല്‍ക്കരണവും ലെവി ഉയര്‍ത്തിയതടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് മൂന്നു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് വിദേശികള്‍ തൊഴില്‍ അവസാനിപ്പിച്ച് മടങ്ങേണ്ടി വരുമെന്ന് സൂചന. പ്രശസ്ത അറബ് കോളമിസ്റ്റും എഴുത്തുകാരനുമായ താരിഖ് അല്‍ മഈന സഊദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കണക്കുകള്‍ നിരത്തി ഇക്കാര്യം വ്യക്തമാക്കുന്നത്. സഊദി ഗസറ്റില്‍ ഇദ്ദേഹം എഴുതിയ ലേഖനം ഇപ്പോള്‍ വിദേശികളിലും സ്വദേശികള്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്.
സഊദി വല്‍ക്കരണതോത് ശക്തമാക്കിയതിന് പുറമെ ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. ഓരോ തൊഴിലാളിക്കും വേണ്ടി വാര്‍ഷിക ഫീസായി 4800 റിയാല്‍ അടക്കണമെന്നതും അത് തന്നെ ഒന്നിച്ചു അടക്കണമെന്നതും കൂടുതല്‍ തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍, ഇതിനകം തന്നെ ഈ വര്‍ഷം മുതല്‍ കൂട്ടിയ 2400 റിയാല്‍ തൊഴിലാളികളില്‍ നിന്ന് തന്നെ സ്ഥാപനങ്ങള്‍ ഈടാക്കുകയാണ് ചെയ്യുന്നത്. ഇത് കുറഞ്ഞ ശമ്പളക്കാരെയും ചെറുകിട കച്ചവടക്കാരെയും ഏറെ ദുരിതത്തിലാക്കും.
ഇതേ പ്രകാരം അടുത്ത വര്‍ഷം വാര്‍ഷിക ലെവി 7200 റിയാലും 2020 ല്‍ 9600 റിയാലുമായി ഉയരുമ്പോള്‍ വിദേശികള്‍ക്ക് തീര്‍ത്തും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയായിരിക്കും സംജാതമാകുക. ഇതില്‍ വിദേശികളേക്കാള്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് മാസം തോറും 100 റിയാല്‍ ലഭിക്കുമെന്ന് മാത്രം. 670,000 വിദേശികള്‍ 2020 ഓടെ സഊദി വിടുമെന്നും വര്‍ഷത്തില്‍ 165,000 വിദേശികള്‍ എന്ന തോതിലായിരിക്കും ഇതെന്നും അദേഹം വിവിധ കണക്കുകള്‍ ഉദ്ധരിച്ചു പറയുന്നുണ്ട്.
ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവിയും ഉയര്‍ത്തിയത് പ്രാദേശിക വിപണിയെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. സഊദിയിലെ പുതിയ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പഠനങ്ങളും നിരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. പ്രവാസികളും ഇവരുടെ കുടുംബങ്ങളും രാജ്യത്ത് നിന്നും കുടിയോഴിക്കപ്പെടുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍ താരിഖ് അല്‍ മഈന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."