ഒ.എന്‍.വിയുടേത് മണ്ണിനോടും മുഷ്യനോടും ചേര്‍ന്നുനിന്ന കവിതകള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്ണിനോടും മനുഷ്യനോടും ചേര്‍ന്നു നില്ക്കുവന്നവയാണ് ഒ.എന്‍.വിയുടെ കവിതകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷന് സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ വിളി കേട്ട കവിയായിരുന്നു ഒ.എന്‍.വി. ഒ.എന്‍.വിയോടൊപ്പമുളള കവികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധം പില്ക്കാലത്ത് വന്നവര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നു ചിന്തിക്കണം. ജനങ്ങള്‍ക്കും മണ്ണിനും കാലത്തിനുമൊപ്പം നിന്നാലെ കവിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാനാകൂ എന്നു തെളിയിച്ചയാളാണ് ഒ.എന്‍.വിയെന്നും അദ്ദേഹം പറഞ്ഞു. ഒ.എന്‍.വി ഒടുവില്‍ എഴുതിയ കവിതകളുടെ സമാഹാരമായ ' അനശ്വരതയിലേക്ക്' എം.എ ബേബി കുരീപ്പുഴ ശ്രീകുമാറിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ എം.എ ബേബി അധ്യക്ഷനായി. കെ ജയകുമാര്‍ സ്വാഗതം പറഞ്ഞു.
ഡോ.പി പവിത്രന്, ഡോ. പി.വേണുഗോപാല്‍, എന്നിവര്‍ പങ്കെടുത്തു. അനുസ്മരണത്തിന്റെ ഭാഗമായി കാവ്യാഞ്ജലിയും ഒ.എന്‍.വി കവിതയിലെ ഋതുഭേദങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന് പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."