ജി.എസ്.ടി, നോട്ട് നിരോധനം: മന്ത്രിയുടെ ജനതാ ദര്‍ബാറിനിടെ വ്യാപാരി വിഷം കഴിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട് നിരോധനവും മൂലം ജീവിതം തകര്‍ന്ന വ്യാപാരി മന്ത്രിയുടെ ജനതാ ദര്‍ബാറിനിടെ വിഷം കുടിച്ചു. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിലാണ് സംഭവം.
സംസ്ഥാന കൃഷി മന്ത്രി സുബോധ് ഉനിയാല്‍ ബി.ജെ.പി ഓഫിസില്‍ ജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കുന്നതിനിടെയാണ പ്രകാശ് പാണ്ഡെ എന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കത്‌ഗോഡാം സ്വദേശിയായ പാണ്ഡെയെ ഉടന്‍ തന്നെ ഡൂണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നില സാധാരണ നിലയിലായിട്ടുണ്ടെന്നും പാണ്ഡെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനും പാണ്ഡെ പരാതി അയച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.
നോട്ടു നിരോധനവും ചരക്കു സേവന നികുതിയും കാരണമാണ് താന്‍ വിഷം കഴിച്ചതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മന്ത്രി ഉനിയാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."