ചൈനയില്‍ കപ്പല്‍ അപകടം; 32 പേരെ കാണാതായി
ബെയ്ജിങ്: ചൈനയില്‍ എണ്ണക്കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈനയുടെ കിഴക്കന്‍ തീരത്താണ് അപകടമുണ്ടായത്. ഷാങ്ഹായിയില്‍നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലെയാണിത്.
1,36,000 ടണ്‍ ഇറാന് എണ്ണ വഹിച്ചുവന്ന സാഞ്ചി ടാങ്കറും മറ്റൊരു ചരക്കുകപ്പലുമാണു കൂട്ടിയിടിച്ചത്. 60 മില്യന്‍ ഡോളര്‍ വിലമതിക്കുന്നതാണ് കപ്പലിലുണ്ടായിരുന്ന ഇന്ധനം. കൂട്ടിയിടിച്ചയുടന്‍ കപ്പലില്‍ തീപിടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കപ്പലിലുണ്ടായിരുന്ന 30 ഇറാന് സ്വദേശികളും രണ്ട് ബംഗ്ലാദേശികളും അടങ്ങുന്ന കപ്പന് ജീവനക്കാരെയാണു കാണാതായതെന്ന് ചൈനീസ് ഗതാഗത വകുപ്പു മന്ത്രാലയം അറിയിച്ചു. ചരക്കുകപ്പലിലുള്ള 21 ജീവനക്കാരെ രക്ഷിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയും കപ്പലില്‍ തീപിടിച്ചതു കാരണം പ്രദേശത്ത് പുക നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാന് ചരക്കു കയറ്റുമതിക്കുണ്ടായിരുന്ന അന്താരാഷ്ട്ര വിലക്ക് 2016 ജനുവരിയില്‍ എടുത്തുമാറ്റിയ ശേഷം ഒരു ഇറാനിയന്‍ എണ്ണക്കപ്പല്‍ നേരിടുന്ന ഏറ്റവും വലിയ അപകടമാണിത്.
2016 ഓഗസ്റ്റില്‍ സിംഗപ്പൂര്‍ തുറമുഖത്തു വച്ച് ഇറാന് എണ്ണക്കപ്പലും മറ്റൊരു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എട്ട് ചൈനീസ് കപ്പലുകളിലെത്തിയ ചൈനീസ് തീരരക്ഷാസേനയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ദക്ഷിണ കൊറിയ തങ്ങളുടെ തീരരക്ഷാസേനയെയും ഒരു ഹെലികോപ്ടറും സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."