ഇരതോട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി
ഹരിപ്പാട് : അതിര്‍ത്തി നിര്‍ണ്ണയ തര്‍ക്കത്തെ തുടര്‍ന്ന് തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.കടപ്ര-വീയപുരം ലിങ്ക് ഹൈവേയില്‍ പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരതോട് പാലമാണ് ഇതുമൂലം അറ്റകുറ്റപണികള്‍ നടത്താതെ അപകടാവസ്ഥയിലായത്.
പാലത്തിനു നടുവില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പി തെളിഞ്ഞു നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് അപകടം ഒരുക്കുന്നു. പാലത്തിന്റെ കൈവരികളും തകര്‍ന്ന നിലയിലായതിനാല്‍ സ്‌കൂള്‍കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഏറെയാണ്. അപ്രോച്ച് റോഡ് തകര്‍ന്ന് ഇരുവശത്തും പാലവുമായി ചേരുന്ന ഭാഗങ്ങള്‍ താഴ്ന്നു. അപ്രോച്ച് റോഡിലെ കുഴിയില്‍ചാടി നിരവധി ബൈക്ക് യാത്രികരാണ് നിയന്ത്രണം തെറ്റി അപകടത്തില്‍പെടുന്നത്.
ഹരിപ്പാട് -തിരുവല്ല എളുപ്പവഴിയായതിനാല്‍ അമിത ഭാരം കയറ്റിയ ലോറികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത് ഇതുവഴിയാണ്.ആലപ്പുഴ കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് കുഴിച്ചതാണ് അപ്രോച്ച് റോഡ് തകരാന്‍ തകരാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇരതോട് പാലം 1986-ല്‍ പണിതത് ദേശീയപാതാ വിഭാഗമായിരുന്നു. പിന്നീട് ലിങ്ക് റോഡ് കേരള പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്തു.
ആലപ്പുഴ ജില്ലാ ഭാഗം കുട്ടനാട് പൊതുമരാമ ത്തിന്റെ കീഴിലും പത്തനംതിട്ട ജില്ലാവിഭാഗം തിരുവല്ല പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിലുമായി. പാലം ഏതു വിഭാഗത്തിന്റെ കീഴിലാണെന്ന് തീരുമാനിക്കാത്തതുമൂലം അനശ്ചിതത്വം നിലനില്‍ക്കയാണ്.
എന്നാല്‍ പാലം സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യൂ റിക്കാര്‍ഡുകള്‍ പ്രകാരം പത്തനംതിട്ട ജില്ലാ ഭാഗത്താണ്.
പാലത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് മരാമത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഇരു ജില്ലയിലുള്ളവരും നടപടി എടുത്തില്ലെന്ന് റോഡ് വികസനസമിതി ആരോപിച്ചു.
പാലത്തിന്റെ സംരക്ഷണമാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തില്‍ ഭാരവാഹികളായ രാജു തൂമ്പുങ്കല്‍ ,ലാലന്‍ വാഴയില്‍, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."