മോര്‍ച്ചറി കാക്കാന്‍ ആളില്ല; മൃതദേഹം കാത്ത് ബന്ധുക്കള്‍
അമ്പലപ്പുഴ: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മോര്‍ച്ചറിയില്‍നിന്ന് ബന്ധുക്കള്‍ക്ക് മൃതദേഹം ഏറ്റെടുക്കാന്‍ താമസം നേരിടുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മോര്‍ച്ചറി തുറന്നുകൊടുക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നത്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകുന്നു. മോര്‍ച്ചറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ജീവനക്കാരെ നിയമിക്കാത്തതിനാല്‍ മെഡിസിന് അത്യാഹിത വിഭാഗത്തിലെ നേഴ്സിംഗ് വിഭാഗമാണ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്നത്.
എന്നാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കാനായി പോലീസുമായി രാവിലെ 8 മണിയോടെ എത്തുന്ന ബന്ധുക്കാണ് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നത്.
ഇന്ക്വസ്റ്റ്മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മോര്‍ച്ചറി തുറന്നുകൊടുക്കാന്‍ അത്യാഹിത വിഭാഗത്തിലേക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടങ്കിലും അറ്റന്റര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ മോര്‍ച്ചറി തുറക്കുവാന്‍ താമസം നേരിടുകയാണ്. രാവിലെ 9 മണിക്ക് തുറക്കേണ്ട മോര്‍ച്ചറി 10 മണിയോടെ തുറക്കുമെങ്കിലും ഉച്ചക്ക് 12 മണിയോടുകൂടിയാണ് ഫ്രീസര്‍ തുറക്കാനായി മെഡിസിന് അത്യാഹിതവിഭാഗത്തില്‍ നിന്നും അറ്റന്റര്‍ എത്തുന്നത്.
ഇതേചൊല്ലി പലപ്പോഴും മൃതദേഹം ഏറ്റെടുക്കാനെത്തുന്ന ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തുക പതിവായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."